വീണ്ടും ഒരു എക്കണോമി സ്മാർട്ട്‌ഫോണുമായി ഷവോമി, റെഡ്മി Y3 ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു !

Last Modified വെള്ളി, 7 ജൂണ്‍ 2019 (14:54 IST)
വീണ്ടും ഒരു എക്കണോമി സ്മാർട്ട്‌ഫോണിനെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഷവോമി, റെഡ്മി Y3യുടെ ഓപ്പൺ സെയിൽ ഷവോമി ഇന്ത്യൻ വിപണിയിൽ ആരംഭിച്ചു. ഫ്ലിപ്കർട്ട്, എം ഐ ഡോട്കോം എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും. എം ഐയുടെ ഒഫ്‌ലൈൻ പാർട്ട്‌നർ ഷോറൂമുകൾ വഴിയും സ്മാർട്ട്‌ഫോൺ ലഭ്യമായിരിക്കും.

3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്‌ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. ബേസ് മോഡലിന് 9,999 രൂപയും, ഉയർന്ന മോഡലിന് 11,999 രൂപയുമാണ് വില. 6.26 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡോട്ട് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഗൊറില്ല ഗ്ലാസ് 5ന്റെ പ്രൊട്ടക്ഷൻ ഡിസ്പ്ലേക്ക് നൽകിയിരിക്കുന്നു.

റെഡ്‌മി നോട്ട് 7നിലേതിന് സമാനമായ 12 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, 2 മെഗാപിക്സലിന്റെ സെക്കൻഡറി ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് Y3യിൽ ഉള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയുള്ള 32 എംപി സെൽഫി ഷൂട്ടർ ക്യാമറയും ഫോണിൽ ഒരുക്കിയിരിക്കുന്നു. ക്വാൽകോമിന്റെ സ്നാപ്ഡ്രഗൺ 632 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 9



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :