മോഹൻലാലിന് വേണ്ടി ആർപ്പ് വിളിച്ച് ആരാധകർ; താരത്തെ വേദിയിലിരുത്തി പരസ്യമായി വിമർശിച്ച് മുഖ്യമന്ത്രി

Last Modified തിങ്കള്‍, 17 ജൂണ്‍ 2019 (14:50 IST)
മോഹൻലാലിന് വേണ്ടി ആര്‍പ്പ് വിളിച്ച ആരാധകരെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് നെൻമാറയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിൽ ഉദ്ഘാടകൻ ആയാണ് മുഖ്യമന്ത്രി എത്തിയത്. മോഹൻലാലായിരുന്നു വിശിഷ്ടാതിഥി. ഇരുവരും ഏതാണ്ട് ഒരുമിച്ചാണ് വേദിയിലെത്തിയത്. അതിഥിയായി എത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ നിരവധി ആളുകളായിരുന്നു കാണാനെത്തിയത്.

മോഹൻലാലിനെ കണ്ട നിമിഷം മുതൽ ആരാധകര്‍ കയ്യടിച്ചും ആര്‍പ്പു വിളിച്ചും സന്തോഷം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റിട്ടും പ്രസംഗം ആരംഭിച്ചിട്ടും കൂകിവിളിയും കൈയ്യടിയും ആരവവും അവസാനിച്ചില്ല. ഇതോടെയാണ് പിണറായി വിജയൻ മോഹൻലാൽ ആരാധകരെ വിമർശിച്ചത്.

ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ ബോധവാൻമാരല്ല എന്നായിരുന്നു മോഹൻലാലിനെ കൂടി
വേദിയിലിരുത്തി പിണറായിയുടെ പ്രതികരണം. പിണറായിയുടെ വിമര്‍ശനം കേട്ടതോടെ സദസ്സ് നിശബ്ദമായി. ഉദ്ഘാടന പ്രസംഗം അധികം നീട്ടാതെ മുഖ്യമന്ത്രി വേദി വിട്ടു. തുടര്‍ന്ന് സംസാരിച്ച മോഹൻലാലാകട്ടെ സംഭവം പരാമര്‍ശിച്ചതേ ഇല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :