Last Updated:
തിങ്കള്‍, 17 ജൂണ്‍ 2019 (13:17 IST)
താൻ
അഭിനയത്തിൽ മാത്രമല്ല സംവിധാന മികവിലും മുന്നിലണ് എന്ന് പൃഥ്വിരാജ് ലോകത്തിന് മുന്നിൽ തെളിയിച്ച ചിത്രമായിരുന്നു
മോഹൻലാൽ നായകനായെത്തി പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയ ലൂസിഫർ. ചിത്രം മികച്ച വിജയമാണ് ബോസ്ക്സ് ഓഫീസിൽ കൈവരിച്ചത്. റിലീസ് ചെയ്ത 50 ദിവസങ്ങൾക്കുള്ളിൽ തന്നെ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം റെക്കോർഡ് ഇടുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യം മലയാള സിനിമയാണ്
ലൂസിഫർ
ഇപ്പോഴിതാ ആരാധകരെ ആകാംക്ഷയിലാക്കി ലൂസിഫർ ഫിനാലെ പ്രഖ്യാപിക്കുന്നു എന്ന ഫെയിസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരികുകയാണ് സംവിധായകൻ പൃഥ്വിരാജ്. ലൂസിഫറിന്റെ എൽ ഹാഷ്ടാഗോടുകൂടി. ഫിനാലെ നാളെ(ചൊവ്വാഴ്ച) 6 മണിക്ക് പ്രഖ്യാപിക്കുന്നു. കാത്തിരിക്കുക എന്നാണ് വാതിപൊളിയിലൂടെ എൽ ആകൃതിയി പ്രകാശം പ്രവേശിക്കുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിയുടെ പോസ്റ്റ്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമാണോ നാളെ ഉണ്ടാവുക എന്നറിയാനാണ് ആരാധകർ ഇപ്പോൾ കാത്തിരികുന്നത്. സിനിമയുടെ തിരക്കഥാകൃത്തായ മുരളി ഗോപി രണ്ടാം ഭാഗത്തെ കുറിച്ച് ഫെയിസ്ബുക്ക് കുറിപ്പിലൂടെ നേരത്തെ തന്നെ സൂചന നൽകിയിരുന്നു എന്നതാണ് ഇത്തരം ഒരു പ്രതിക്ഷക്ക് പ്രധാന കാരണം. 'ഇനിയും ചിലത് വരാനുണ്ട്' എന്നായിരുന്നു മുരളി ഗോപിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്
പൃഥ്വിരാജ് ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.