Last Modified തിങ്കള്‍, 17 ജൂണ്‍ 2019 (10:45 IST)
യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ സിനിമാ നിർമ്മാണത്തിലേക്ക് ചുവടുവെക്കുന്ന വാർത്ത വന്നിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ദുൽഖർ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പൂജയും കഴിഞ്ഞ മാസം നടന്നു. പിന്നാലെ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകൻ ആയി അരങ്ങേറുന്ന ചിത്രം ആണിത്. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിൽ ശോഭനയും നസ്രിയയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വർഷങ്ങൾക്ക് ശേഷമുള്ള സുരേഷ് ഗോപിയുടെ തിരിച്ച് വരവ് കൂടിയാകും ഈ സിനിമ.
പൂർണ്ണമായും ചെന്നൈയിൽ ചിത്രീകരിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് വരുന്ന സെപ്റ്റംബർ മാസത്തിൽ ആരംഭിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ചിത്രത്തിൽ ദുൽഖറും അതിഥി വേഷത്തിൽ എത്താൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.