പട്ടുസാരിയിലും സുന്ദരിയായി പേളി, താലി ചാർത്തി ശ്രീനിഷ്; അപൂർവ്വം ഈ പ്രണയം !

പേളിയും ശ്രീനിഷും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി, അപൂർവ്വം ഈ പ്രണയം !

Last Updated: ബുധന്‍, 8 മെയ് 2019 (12:00 IST)
ബിഗ് ബോസിലെ പ്രണയ ജോഡികളായ ശ്രീനിഷും പേളിയും വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. പ്രണയം ഗെയിമിന്റെ ഭാഗമാണെന്ന് വാദിച്ചവർക്കുള്ള കിടിലൻ മറുപടി തന്നെയാണ് വിവാഹത്തിലൂടെ ഇരുവരും നൽകിയത്.

മെയ് 5,8 തീയതികളിലായാണ് വിവാഹമെന്ന് പിന്നീട് ഇരുവരും അറിയിക്കുകയായിരുന്നു. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകൾ ഞായറാഴ്ച കഴിഞ്ഞിരുന്നു. അതിന്റെ റിസപ്ഷനും കഴിഞ്ഞു. ഇതിന് പിന്നാലെ ഇന്ന് പാലക്കാട് വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹവും നടന്നിരിക്കുകയാണ്.

ശ്രിനിഷിന്റെ അച്ഛന്റെ നാടായ പാലക്കാട് വെച്ചാണ് ഇന്ന് മുതലുള്ള ആഘോഷം നടക്കുന്നത്. 10.30 നും 11.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. അമ്മു ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. ഒരുക്കങ്ങളെക്കുറിച്ചും മറ്റുമൊക്കെയുള്ള ചര്‍ച്ചകളും ഗ്രൂപ്പുകളില്‍ സജീവമായി നടക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :