മോശം അനുഭവമുണ്ടായാൽ പ്രതികരിക്കണം, മിണ്ടാതെ സഹിച്ച് വർഷങ്ങൾ കഴിഞ്ഞ് ‘മീ ടൂ’ പറയുന്നതിനോട് യോജിപ്പില്ല: രഞ്ജിനി ഹരിദാസ്

ഫെമിനിസ്റ്റ് എന്ന് പറഞ്ഞാൽ പുരുഷവിരുദ്ധം എന്നല്ല, പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരം: രഞ്ജിനി ഹരിദാസ്

Last Modified ബുധന്‍, 6 മാര്‍ച്ച് 2019 (10:36 IST)
ഇന്നത്തെ കാലത്ത് ഫെമിനിസ്റ്റ് എന്ന് പറയാന്‍ ഫെമിനിസ്റ്റുകള്‍ തന്നെ ഭയക്കുന്നു എന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ഫെമിനിസത്തിന്റെ അര്‍ത്ഥം അത് ഉപയോഗിക്കുന്ന പലർക്കുമറിയില്ല. ആ വാക്കിനെ വളച്ചൊടിച്ച് പുരുഷവിരുദ്ധമാക്കി കളഞ്ഞു. പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണെന്നും രഞ്ജിനി പറയുന്നു.

‘ഫെമിനിസത്തിന്റെ അര്‍ത്ഥമെന്തെന്ന് ആര്‍ക്കുമറിയില്ല. പുരുഷനേക്കാള്‍ നല്ലതാണ് സ്ത്രീ എന്നതല്ല ഫെമിനിസം. ആണിന് ആണിന്റേതും പെണ്ണിന് പെണ്ണിന്റേതുമായ സവിശേഷതകളുണ്ട്. ആണിനേപ്പോലെ ശാരീരിക കരുത്ത് ഒരു സ്ത്രീക്കുണ്ടാകണമെന്നില്ല. നൂറിലൊരു സ്ത്രീക്ക് ഉണ്ടാകാം. അത്രേ ഉള്ളൂ. മറിച്ച് അമ്മയാകാനുള്ള കഴിവുള്‍പ്പെടെ സ്ത്രീകള്‍ക്കുള്ള സവിശേഷതകള്‍ പുരുഷനില്ല. നമ്മളെ അങ്ങിനെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണ്.’ ജമേഷോയില്‍ രഞ്ജിനി പറഞ്ഞു.

മീടൂ ക്യാംപെയ്ന്‍ പോലുള്ളത് നല്ലതാണെന്നും എന്നാല്‍ അത് ദുരുപയോഗം ചെയ്യുന്നതിനോട് താൽപ്പര്യം ഇല്ലെന്നും രഞ്ജിനി പറഞ്ഞു. മോശം അനുഭവമുണ്ടായിട്ട് മിണ്ടാതെ സഹിക്കുമ്പോഴാണ് മീ ടൂ ഒക്കെ ഉണ്ടാകുന്നത്. അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ മീ ടൂ ഉണ്ടാകില്ല. പേരുപറയാതെയുള്ള മീ ടൂ വെളിപ്പെടുത്തലുകളോട് യോജിപ്പില്ല. എന്നും രഞ്ജിനി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :