പേളിഷ് വിവാഹം നാളെ; ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് പേളി

Last Modified ശനി, 4 മെയ് 2019 (14:23 IST)
ബിഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയം തുടങ്ങിയവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. മെയ് അഞ്ചിനാണ് ഇരുവരുടേയും വിവാഹം. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം നടന്ന ബ്രൈഡല്‍ ഷവറിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് പേളി.

മെയ് 5ന് നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിലാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്. മെയ് എട്ടിന് പാലക്കാട് വെച്ചും വിവാഹാഘോഷങ്ങള്‍ ഉണ്ടാകും. മത്സരത്തിന്‍റെ ഭാഗമായാണോ അതോ യഥാര്‍ഥ പ്രണയമാണോ ഇരുവരും തമ്മിലുള്ളത് എന്ന് ആരാധകര്‍ സംശയവും ഉന്നയിച്ചിരുന്നു. എന്നാല്‍, പ്രണയം സത്യമാണെന്നും വിവാഹത്തിലേക്ക് എത്തുമെന്നും അവർ തന്നെ അറിയിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :