ശ്രീലക്ഷ്മി ജഗതിയുടെ മകൾ തന്നെ, ജഗതി മടങ്ങി വരുമെന്ന പ്രതീക്ഷ വേണ്ട: വെട്ടിത്തുറന്ന് പറഞ്ഞ് പി സി

അപർണ| Last Modified വ്യാഴം, 11 ഒക്‌ടോബര്‍ 2018 (08:16 IST)
മലയാളത്തിന്‍റെ അഭിനയ കുലപതി ജഗതി ശ്രീകുമാര്‍ വാഹനാപകടത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വന്നിട്ടില്ല. എന്നെങ്കിലും ഒരിക്കൽ അദ്ദേഹം തിരിച്ച് വരുമെന്നും പഴയത് പോലെ കാണികളെ ചിരിപ്പിക്കുമെന്നുമെല്ലാം ആണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ ജഗതി ഇനി മടങ്ങി വരുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പിസി ജോര്‍ജ്ജ്.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജഗതിയെ കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജഗതിയുടെ മകള്‍ പാര്‍വ്വതിയെ വിവാഹം കഴിച്ച ഷോണ്‍ പിസിയുടെ മകനാണ്. ‘അപകടത്തിന് ശേഷം ജഗതിയുടെ ഒരുവശം തളര്‍ന്ന് പോയിട്ടുണ്ട്.. ഇപ്പോഴും അത് ശരിയായിട്ടില്ല. സംസാരിക്കാനും തുടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം പഴയപോലെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് തോന്നുന്നില്ല‘ എന്ന് പി സി പറയുന്നു.

അതോടൊപ്പം, ജഗതിയുടെ മകളായ ശ്രീലക്ഷ്മിയെ കുറിച്ചും പി സി പറയുന്നുണ്ട്. ജഗതിയുടെ മകളാണോ ശ്രീലക്ഷ്മിയെന്ന് തനിക്ക് അറിയില്ല. ആ കുട്ടിയെ ജഗതിയെ കാണിക്കാന്‍ ഞാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. ഇക്കാര്യം കാണിച്ച് ശ്രീലക്ഷ്മി തന്നെ ഹൈക്കോടതിയില്‍ ഒരു കേസ് നല്‍കി.

എന്നാല്‍ ഞാന്‍ അതില്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തു. ആ കുട്ടിക്ക് ഏത് നിമിഷവും എവിടെ വെച്ച് വേണമെങ്കിലും ജഗതിയെ കാണാന്‍ അനുവദിക്കുമെന്ന് ഞാന്‍ വ്യക്തമാക്കി. അതോടെ കുട്ടി കേസ് വിഡ്രോ ചെയ്ത് പോയി. ജഗതിയുടെ മകളാണ് ശ്രീലക്ഷ്മിയെന്ന് പറയാൻ ഒരു കാരണമുണ്ട്. .

ശ്രീലക്ഷ്മിയുടെ അമ്മയ്ക്ക് ജഗതിയുടെ ഒരു സ്വത്തിന്‍റെ ഭാഗം നല്‍കിയിട്ടുണ്ട്. അതിന്‍റെ കണക്കുകള്‍ ജഗതിയുടെ ഭാര്യയുടെ കൈയ്യില്‍ ഉണ്ട്. പിന്നെ സിനിമാ നടന്‍മാര്‍ ലോല ഹൃദയന്‍മാരാണല്ലോ, അവര്‍ക്കൊക്കെ എവിടെയൊക്കെ മക്കളുണ്ടെന്ന് ആര്‍ക്കറിയാം എന്നും പി സി പറയുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :