മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം, തരംഗമായി ഒടിയൻ ട്രെയിലർ!

അപർണ| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (10:39 IST)
മലയാളക്കര ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ഒടിയാനെയുത്തുന്ന മോഹൻലാലിന്റെ പരകായ പ്രവേശം കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് ആഘോഷിക്കാൻ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

തന്നെയാണ് ട്രെയിലർ ഔദ്യോഗികമായി പുറത്തുവിട്ടത്. നേരത്തെ ട്രെയിലർ ലീക്കായി പുറത്തുവന്നിരുന്നു. ഒടിയനായുള്ള മോഹൻലാലിന്റെ തീപ്പൊരി ആക്​ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്.

മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ പ്രകാശ് രാജ് ആണ് വില്ലനായി എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തന്നെ ട്രെയിലർ തരംഗമായി കഴിഞ്ഞു. പീറ്റർ ഹെയ്നാണ് ആക്​ഷൻ കൊറിയോഗ്രഫി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :