‘പൊന്നമ്മച്ചീ, മരിച്ചവരെ വിട്ടേക്കൂ’- കെപി‌എ‌സി ലളിതയ്ക്കെതിരെ ഷമ്മി തിലകൻ

അപർണ| Last Updated: ബുധന്‍, 10 ഒക്‌ടോബര്‍ 2018 (15:04 IST)
നടൻ തിലകനെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ കെപിഎസി ലളിതയെ പരോക്ഷമായി വിമർശിച്ച് നടനും തിലകന്റെ മകനുമായി ഷമ്മി തിലകൻ. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ നടൻ തിലകനുമായി താൻ വർഷങ്ങളോളം മിണ്ടാതിരുന്നെന്നും നടി ശ്രീവിദ്യയാണ് തങ്ങളുടെ പിണക്കം മാറ്റിയതെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു.

തന്റെ പിറകേ നടന്ന് വഴക്കുണ്ടാക്കുന്നത് തിലകന്റെ ശീലമായിരുന്നുവെന്നും വർഷങ്ങളോളം തങ്ങൾ പിണങ്ങിയിരിക്കുമായിരുന്നുവെന്നും ലളിത അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിലെ പരാമർശങ്ങളാണ് ഷമ്മി തിലകനെ ചൊടിപ്പിച്ചിരിക്കുന്നത്.

സ്വന്തം കണ്ണിൽ കിടക്കുന്ന കോലെടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താൽ പോരെയെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നുവെന്നും ഷമ്മി തിലകൻ പോസ്റ്റിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :