'നിയമവും ആചാരാനുഷ്ഠാനങ്ങളും സമുന്നയിപ്പിച്ചു കൊണ്ടുപോകുന്നതാണ് ഉത്തമം': ഉമ്മൻ ചാണ്ടി

'നിയമവും ആചാരാനുഷ്ഠാനങ്ങളും സമുന്നയിപ്പിച്ചു കൊണ്ടുപോകുന്നതാണ് ഉത്തമം': ഉമ്മൻ ചാണ്ടി

Rijisha M.| Last Modified ശനി, 29 സെപ്‌റ്റംബര്‍ 2018 (12:10 IST)
ശബരിമല സ്‌ത്രീപ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സുപ്രീംകോടതി വിധി നിയമപരമായ പരിശോധനയാണ് നടത്തിയിരിക്കുന്നത്. ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങളുടെയും തുല്യനീതി ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-

ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധി രാജ്യത്തെ എല്ലാവർക്കും ബാധകമാണ്.

എല്ലാ സമുദായങ്ങൾക്കും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. അതിനൊക്കെ ചരിത്രപരമായ പശ്ചാത്തലങ്ങളും പാരമ്പര്യപരമായ പ്രത്യേകതയും പ്രാധാന്യവും ഉണ്ട്.

സുപ്രീംകോടതി വിധി നിയമപരമായ പരിശോധനയാണ് നടത്തിയിരിക്കുന്നത്. ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങളുടെയും തുല്യനീതി ഉറപ്പുവരുത്തേണ്ടതുണ്ട്. സുപ്രീംകോടതി വിധി ഈ പശ്ചാത്തലത്തിലാണ്.

എന്നാൽ പാരമ്പര്യമായി നടക്കുന്ന അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും മാനിക്കേണ്ടതായുണ്ട് . നിയമവും ആചാരാനുഷ്ഠാനങ്ങളും സമുന്നയിപ്പിച്ചു കൊണ്ടുപോകുന്നതാണ് ഉത്തമം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :