സ്വർണക്കടത്തിൽ അറസ്റ്റിലായവർ ബാലഭാസ്കറിന്റെ മനേജർമാരായിരുന്നില്ല, തെറ്റായ പ്രചരണങ്ങൾ വേദനിപ്പിക്കുന്നു എന്ന് ഭാര്യ ലക്ഷ്മി

Last Updated: വ്യാഴം, 30 മെയ് 2019 (16:43 IST)
തിരുവനന്തപുരം എയർപോർട്ട് കേന്ദ്രീകരിച്ച് സ്വർണക്കടത്തി പിടിയിലായവർ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മനേജർമാരായിരുന്നില്ല എന്ന് ഭാര്യ ലക്ഷ്മി. പിടിയിലായവർ ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ലക്ഷ്മി വ്യക്തമാക്കി. ബാലഭാസ്കറിന്റെ ഒഫീഷ്യൽ ഫെയിസ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മി വിശദീകരണവുമായി രംഗത്തെത്തിയത്.

പിടിയിലായ പ്രതികളുടെ പേരിനൊപ്പം അപകീർത്തികരമായ രീതിയിൽ ബാലഭസ്കറിന്റെ പേര് പല മധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നും ഇതിന്റെ വേദന താങ്ങാനാവുന്നന്നതിലും അധികമാണെന്നും ലക്ഷ്മി കുറിപ്പിൽ പറയുന്നു. തിരുവനതപുരം സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രകാശ് തമ്പി, വിഷ്ണു എന്നിവർ ബാലഭാസ്കറിന്റെ മനേജർമാരായിരുന്നു എന്നതരത്തിൽ പ്രചരണം ശക്തമയതോടെയാണ് ഭാര്യ ലാക്ഷ്മി തന്നെ വിശദീകരണവുമായി എത്തിയത്.

ലക്ഷ്മിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പുണരൂപം

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.
ഈ പേരുകാർക്കൊപ്പം ബാലഭാസ്കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്.അതുകൊണ്ട് ദയവായി അത്തരം പരാമർശങ്ങളൊഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ
ലക്ഷ്മി ബാലഭാസ്കർഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :