വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 25 നവംബര്‍ 2020 (08:01 IST)
ചെന്നൈ: നിവാർ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് എട്ടുമണിയൊടെ കരതൊടും. കരതൊടുന്ന സമയത്ത് ചുഴഴിക്കാറ്റിന്റെ വേഗം 145 കിലോമീറ്റർ വരെയാകാം എന്നാണ് കണക്കാക്കപ്പെടുന്നത്. മാമല്ലപുരത്തിനും കാരയ്ക്കാലിനും ഇടയിലുള്ള ഭഗത്തായിരിയ്ക്കും ചുഴലിക്കാറ്റ് കരതൊടുക. തമിഴ്നാട്, പുതുച്ചേരി ആന്ധ്രാ തീരങ്ങളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിയ്കുകയാണ്. അടുത്ത 12 മണിക്കൂറിൽ ചുഴലിക്കാറ്റ് അതീതീവ്രമാകുമെന്നാണ് ഐംഎംഡി വ്യക്തമാക്കുന്നത് ചെന്നൈ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഇന്നലെ വൈകിട്ടുതന്നെ മഴ കനത്തു.
കാരയ്ക്കാലിൽനിന്നും മത്സ്യബന്ധനത്തിന് പോയ മാത്സ്യത്തൊഴിലാളികളെ കാണാതായി. ഇവരുമായി ബന്ധപ്പെടാനാകുന്നില്ലെന്നാണ് വിവരം. കോസ്റ്റ് ഗാർഡ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട് ദുരന്ത സാധ്യതാ മേഖലകളിൽ, നേവി, കോസ്റ്റ് ഗാർഡ്, ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. തിരപ്രദേശങ്ങളിൽനിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചിരിയ്കുകയാണ്. പുതുച്ചേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. തമിഴ്നാട്ടിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 24 ട്രെയിനുകൾ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കി. ചെന്നൈ തുറമുഖം അടച്ചിട്ടിരിയ്ക്കുകയാണ്.