ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കിയതാ, ചീറ്റിപ്പോയി; പെൺകുട്ടിയുടെ വീട്ടിൽ ‘ഞാനറിയിച്ചാൽ മതിയോ’ എന്ന് വരൻ

Last Modified ശനി, 3 ഓഗസ്റ്റ് 2019 (19:02 IST)
സ്പെഷ്യൽ ആക്ട് പ്രകാരം രജിസ്റ്റർ വിവാഹം ചെയ്യാനൊരുങ്ങുന്ന യുവാവിന്റേയും യുവതിയേയും ഫോട്ടോ കുറച്ച് ദിവസമായി സോഷ്യൽ മീഡികളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരെ എങ്ങനെയെങ്കിലും അറിയിക്കണമെന്നും അവർ അറിയുന്നത് വരെ ഷെയർ ചെയ്യണമെന്നുമായിരുന്നു ആഹ്വാനം. കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിച്ചവരെ പൊളിച്ചടുക്കി രജിസ്റ്റർ വിവാഹത്തിന് അപേക്ഷ നൽകിയ യുവാവ് തന്നെ രംഗത്ത്.

മിഖ്ദാദ് എന്ന യുവാവും കസ്തൂരിയെന്ന പെൺകുട്ടിയും തമ്മിലുള്ള വിവാഹത്തിന്റെ നോട്ടീസാണ് സംഭവത്തിന് അടിസ്ഥാനം. ആരെങ്കിലും പെൺകുട്ടിയുടെ വീട്ടിൽ അറിയിക്കണമെന്ന ബൈജു പുതുവായുടെ പോസ്റ്റിന് ‘ഞാൻ അറിയിച്ചാൽ മതിയോ?’ എന്ന് വരൻ മറുപടി നൽകുകയായിരുന്നു.

രണ്ട് കുടുംബത്തിന്റേയും സമ്മതപ്രകാരമാണ് വിവാഹത്തിന് രജിസ്റ്റർ ചെയ്തതെന്നും മിഖ്ദാദ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. തങ്ങൾ വിവാഹിതരാവാൻ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്പെഷ്യൽ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്തതെന്നും രണ്ടു പേരുടെയും പാരന്റ്സിന്റെ സമ്മതത്തോടു കൂടിയാണെന്നും യുവാവ് കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :