വിവാഹത്തിന് മുൻപേ ലൈംഗിക ബന്ധം; കമിതാക്കൾക്ക് 100 ചാട്ടവാറടിയും അഞ്ചുവർഷം തടവും

ഇന്തോനേഷ്യയിലെ ബന്ദാ അസേഹിലാണ് 22-കാരിയായ യുവതിക്കും 19-കാരനായ യുവാവിനും ശരീഅത്ത് നിയമപ്രകാരം ശിക്ഷ വിധിച്ചത്.

Last Updated: വെള്ളി, 2 ഓഗസ്റ്റ് 2019 (10:32 IST)
വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് 100 ചാട്ടവാറടിയും അഞ്ച് വർഷം തടവും ശിക്ഷ. ഇന്തോനേഷ്യയിലെ ബന്ദാ അസേഹിലാണ് 22-കാരിയായ യുവതിക്കും 19-കാരനായ യുവാവിനും ശരീഅത്ത് നിയമപ്രകാരം ശിക്ഷ വിധിച്ചത്.അടിയേറ്റ് യുവാവിന്‍റെ ശരീരത്ത് നിന്നും രക്തം ഒഴുകിയിട്ടും വേദന കൊണ്ട് യുവതി കേണപേക്ഷിച്ചിട്ടും ശിക്ഷ നടപ്പിലാക്കുന്നതില്‍ ഇളവ് നല്‍കിയില്ല.

ചാട്ടവാറടിക്ക് പുറമെ അഞ്ചുവര്‍ഷം തടവുശിക്ഷയും ഇരുവരും അനുഭവിക്കണം.ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ലോക്സ്യൂമേവ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് 100 ചാട്ടവാറടി വീതമാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :