220 പ്രണയങ്ങളും പരാജയം; ഒടുവിൽ വളർത്തുനായയെ വിവാഹം ചെയ്ത് മോഡൽ

വിവാഹത്തിലെത്താതെ പോയ 220 പ്രണയങ്ങൾക്ക് ശേഷമാണ് ഹോഡ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.

Last Modified ശനി, 27 ജൂലൈ 2019 (16:42 IST)
കേൾക്കുമ്പോൾ അൽപം വിചിത്രമെന്ന് തോന്നാം. ലണ്ടൻ സ്വദേശിയായ മുൻ എലിസബത്ത് ഹോഡ് വിവാഹം കഴിച്ചത് തന്റെ ആറുവയസുകാരൻ വളർത്തു നായയെയാണ്. വിവാഹത്തിലെത്താതെ പോയ 220 പ്രണയങ്ങൾക്ക് ശേഷമാണ് ഹോഡ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.

46 കാരിയായ ഹോഡിന്റെ പങ്കാളിയാകുന്നത് ഗോൾഡൻ റിട്രൈവർ ഇനത്തിലെ നായയാണ്. ഡോഗ് ഫ്രണ്ട്ടി ഹോട്ടലിൽ നടന്ന ചടങ്ങിൽ ബന്ധുക്കളടക്കം 20 പേർ പങ്കെടുത്തു. കോട്ടും തൊപ്പിയുമൊക്കെ അണിഞ്ഞ് ഗംഭീര കോസ്റ്റ്യൂമിലാണ് വരൻ എത്തിയത്. ഭർത്താവിന്റെ പേരിൽ സമ്പാദ്യം എഴുതി വയ്ക്കാനുള്ള പദ്ധതിയും ഇവർക്കുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :