പാമ്പ് കടിയേറ്റ വൃദ്ധൻ വിരൽ മുറിച്ചുമാറ്റി, ചെയ്യരുതായിരുന്നു എന്ന് ഡോക്ടർ

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 30 ഒക്‌ടോബര്‍ 2019 (14:03 IST)
പാമ്പ് കടിയേറ്റ അറുപതുകരൻ വിഷം ശരീരത്തിലേക്ക് പടരാതിരിക്കാൻ വിരൽ മുറിച്ചുമാറ്റി. ചൈനക്കാരനായ സാഗ് എന്നയാളാണ് അപകടം ഭയന്ന് ഇത്തരം ഒരു അവിവേകം കാട്ടിയത്. എന്നാൽ വിരൽ മുറിച്ചുമാറ്റേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്ന ഡോക്ടർ പറഞ്ഞതോടെയാണ് സ്വയം ചിതിത്സ വരുത്തിവച്ച വിനയെക്കുറിച്ച് സാഗ് തിരിച്ചറിഞ്ഞത്.

ചൂണ്ട് വിരലിൽ പമ്പ് കടിച്ചതിനെ തുടർന്ന് മറ്റൊന്നും ആലോചിക്കാതെ സാഗ് വിരൽ മുറിച്ചുകളയുകയായിരുന്നു. വിഷമുള്ള പാമ്പെന്ന് കരുതിയാണ് ജീവന് അപായാം ഉണ്ടാവാതിരിക്കാൻ വിരൽ മുറിച്ചുമാറ്റിയത് എന്ന് സാഗ് പറഞ്ഞു. ചൈനയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക ഇനം പാമ്പാണ് സാഗിനെ കടിച്ചത്.

ഈ പമ്പ് കടിച്ചാൽ വിഷം ശരീരത്തിലേക്ക് പ്രവേഷിക്കണം എന്നില്ല. സാഗിന്റെ ശരിരത്തിൽ വിഷത്തിന്റെ സാനിധ്യം ഉണ്ടായിരുന്നില്ല എന്ന് ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. കാര്യങ്ങൾ അറിയാതെ സ്വയം ചികിത്സ ചെയ്യുന്നവാർക്ക് ഈ സംഭവം ഒരു പാഠമാണെന്നും സാഗിനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :