Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (20:06 IST)
പൈലറ്റ് ആകണമെന്നായിരുന്നു ബീഹാർ സ്വദേശിയായ മിഥിലേഷിന്റെ ആഗ്രഹം. എന്നാൽ ജീവിത സാഹചര്യങ്ങൾ കാരണം ഈ സ്വപ്നം സാക്ഷാത്കരിക്കാൻ മിഥിലേഷിനായില്ല. എന്നാൽ ആ സ്വപ്‌നത്തെ എപ്പോഴുംകൂടെ കൊണ്ടു നടക്കാൻ ടാറ്റ നാനോ കാറിനെ ഹെലികോപ്റ്ററിന്റെ രൂപത്തിലേക്ക് മാറ്റിയിരിക്കുകയാണ് മിഥിലേഷ്.
നാലു ടയറുകൾ ഉള്ള പുതിയ മോഡൽ കുഞ്ഞൻ ഹെലിഒകോപ്ടർ എന്നെ മിഥിലേഷിന്റെ
നാനോ കാർ കണ്ടാൽ തോന്നു. റോട്ടറി ബ്ലേഡും പിന്നിലേക്ക് നിളുന്ന വാലും വാലിൽ ചെറിയ പ്രൊപ്പെല്ലറും എല്ലാം കാറിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇത് കാറിൽ ചെയ്തിരിക്കുന്ന ഒരു രൂപ മാറ്റം മാത്രമാണ്. കാർ പറക്കില്ല. ഹെലികോപ്‌റ്റർ പോലെ രൂപ മാറ്റം വരുത്തിയ ഈ കാർ ഓടിക്കുമ്പോൾ ഹെലികോപർ പൈലറ്റ് ആയതുപോലെ തോന്നും എന്നാണ് മിഥിലേഷ് പറയുന്നത്.