Last Updated:
വ്യാഴം, 8 ഓഗസ്റ്റ് 2019 (19:17 IST)
മഞ്ചേരി: മാതാപിതാക്കൾ കയ്യൊഴിഞ്ഞ ദിവസങ്ങൾ മാത്രം പ്രായമായ രണ്ട് ആൺ
കുഞ്ഞുങ്ങൾ ഇനി ശിശുപരിപാലന കേന്ദ്രത്തിൽ വളരും. മൂന്നും നാലും ദിവസം മാത്രം പ്രായമായ രണ്ട് ആൺകുഞ്ഞുങ്ങളെയാണ് ശിസുപരിപാലന കേന്ദ്രത്തിന് കൈമാറിയത്. ശിശുപരിപാലന കേന്ദ്രത്തിലെ ആയമാരാണ് ഇനി കുഞ്ഞുങ്ങളെ പരിപാലിക്കുക.
മലപ്പുറം മഞ്ചേരിയിലെ സ്വകാര്യ ആശു[പത്രിയിലാണ് ഇരു കുഞ്ഞുങ്ങളും ജനിച്ചത്. എന്നാൽ ഇവരെ വളർത്താൻ കഴിയാത്ത സഹചര്യമാണ് തങ്ങൾക്കെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ കുഞ്ഞുങ്ങളെ സിഡബ്യുസിയിൽ ഏൽപ്പിക്കുകയയിരുന്നു. കുഞ്ഞുങ്ങളെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് കൈമാറുന്ന കരാറിൽ മാതാപിതാക്കൾ ഒപ്പിട്ടു. ആശുപത്രിയിൽ ചികിത്സ പൂർത്തിയാക്കി 60 ദിവസം കഴിഞ്ഞാൽ കുഞ്ഞുങ്ങളെ ദത്തുനൽകുന്ന നടപടികളിലേക്ക് കടക്കും എന്ന് ശിശുപരിപാലന കേന്ദ്രം വ്യക്തമാക്കി.