വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 25 ഒക്‌ടോബര്‍ 2020 (13:19 IST)
തൃശൂർ: ആർഎൽവി രമകൃഷ്ണന് സര്‍ഗ ഭൂമിക എന്ന സംഗീത നാടക അക്കാദമിയുടെ പരിപാടിയിൽ അവസരം നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ അടൂർ ഗോബാലകൃഷ്ണൻ നടത്തിയ വിമർശനത്തോട് പ്രതികരിയ്ക്കാതെ അക്കാദമി ചെയർ പേഴ്സൺ കെപിഎസി ലളിത.
അടൂർ ഗോപാലകൃഷ്ണൻ തന്റെ ഗുരുവാണെന്നും എത്തിർത്ത് സംസാരിയ്ക്കാനാകില്ല എന്നുമായിരുന്നു കെപിഎസി ലളിതയുടെ പ്രതികരണം.
'അടൂര്‍ ഗോപാലകൃഷ്ണന്‍ എന്റെ ഗുരുവാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിരവധി നല്ല വേഷങ്ങള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ എതിര്‍ത്ത് സംസാരിക്കാന്‍ ആവില്ല' എന്നായിരുന്നു കെപിഎസി ലളിതയുടെ പ്രതികരണം. ആര്‍എല്‍വി രാമകൃഷ്ണനെ സര്‍ഗ ഭൂമികയില്‍ പങ്കെടുപ്പിക്കുമോയെന്ന ചോദ്യത്തിന് പ്രതികരിക്കാനില്ല എന്നായിരുന്നു കെപിഎസി ലളിതയുടെ മറുപടി. 'കലാകാരൻമാര്‍ക്ക് വേണ്ടിയാണ് കേരള സംഗീത നാടക അക്കാദമി പ്രവര്‍ത്തിക്കേണ്ടത്. അക്കാദമി അധികൃതര്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്ന് വ്യാഖ്യാനിക്കാവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ശരിയല്ല. അക്കാദമി അധികൃതര്‍ പ്രവര്‍ത്തന ശൈലി മാറ്റണമെന്നും അല്ലെങ്കില്‍ സര്‍ക്കാരിനെ സമീപിക്കുമെന്നും അടൂർ തുറന്നടിച്ചിരുന്നു.