വെബ്‌ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 24 ഡിസംബര്‍ 2019 (14:33 IST)
ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു ജീവിതം കൈവരുത്താന്‍ വാസ്തു ശാസ്ത്ര വിധികള്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. സമകാലിക ജീവിതത്തില്‍ സുഖകരമായ ദാമ്പത്യത്തിന്റെയും സ്വകാര്യതയുടെയും ഇടമാണ് കിടപ്പുമുറി. അതുകൊണ്ടുതന്നെ കിടപ്പുമുറിയുടെ കാര്യത്തിലും വാസ്തുവിന് വലിയ സ്ഥാനമാണുള്ളത്.
'രതികക്ഷ' എന്ന പേരിലാണ് പ്രധാന കിടപ്പുമുറി അറിയപ്പെടുന്നത്. ഇവിടെയാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ ഉറങ്ങേണ്ടതെന്നാണ് വാസ്തു വിദഗ്ദര്‍ പറയുന്നത്. കന്നിമൂലയിലെ കിടപ്പ് മുറിയുടെ തറ അല്പം ഉയര്‍ത്തിക്കെട്ടുന്നത് നല്ലതാണ്. ദീര്‍ഘ ചതുരത്തിലായിരിക്കണം മുറിയുടെ രൂപകല്പന. വീട്ടിലെ പ്രധാന മുറിയിലേക്കു അതിഥികള്‍ കടന്നു വരുന്ന വേളയില്‍ കിടപ്പുമുറിയുടെ വാതിലില്‍കൂടി ഉള്‍വശം കാണരുതെന്നും വാസ്തു പറയുന്നു.
ഇത്തരത്തില്‍ കാണാന്‍ ഇടയായാല്‍ ദമ്പതികള്‍ തമ്മിലുള്ള ഐക്യം തകരുമെന്നാണ് വിശ്വാസം. അതുപോലെ പ്രധാന വാതിലും കിടപ്പുമുറിയുടെ വാതിലും നേര്‍രേഖയില്‍ വരരുതെന്നും വസ്തു അഭിപ്രായപ്പെടുന്നു. സ്വകാര്യത സൂക്ഷിക്കുന്ന തരത്തിലായിരിക്കണം കിടപ്പുമുറിയുടെ വാതില്‍ പണിയേണ്ടതെന്നും വാസ്തു വിദഗ്ദര്‍ പറയുന്നു. കിടപ്പുമുറിയില്‍ ഡ്രസ്സിംഗ് ടേബിള്‍ പാടില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു.