നമ്പർ മറച്ചതെന്തിനെന്ന് അന്വേഷിച്ചില്ല, പകരം ഷാനുവിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങി: എ എസ് ഐയ്ക്കെതിരെ ഐ ജി

കെവിന്റെ കൊലപാതകം; ഷാനുവിൽ നിന്നും എ എസ് ഐ കൈക്കൂലി വാങ്ങി

അപർണ| Last Modified വ്യാഴം, 31 മെയ് 2018 (16:54 IST)
പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചതിന്റെ പേരിൽ കൊലചെയ്യപ്പെട്ട കെവിന്റെ കേസിൽ എ എസ് ഐയ്ക്കെതിരെ കൂടുതൽ തെളിവുകൾ. കെവിനെ തട്ടിക്കൊണ്ടു പോകാൻ എത്തിയ നീനുവിന്റെ സഹോദരൻ ഷാനുവിന്റെ പക്കൽ നിന്നു എ എസ് ഐ ബിജു കൈക്കൂലി വാങ്ങിയതായി പൊലീസ് കണ്ടെത്തി.

തട്ടിക്കൊണ്ട് പോകുന്നതിന് ഒത്താശ ചെയ്തതിനല്ല, മറിച്ച് ഷാനു വന്ന കാറിന്റെ നമ്പർ ചെളി കൊണ്ടു മറിച്ചിരുന്നു. സാനുവും കൂടെയുണ്ടായിരുന്ന ഇഷാനും മദ്യപിച്ചിട്ടുമുണ്ടായിരുന്നു. ഇതിന്റെ പേരിൽ വാഹനം കസ്റ്റഡിയിൽ എടുക്കാതിരിക്കാനാണ് പണം നൽകിയത്.

2000 രൂപയാണ് സ്ഥലത്ത് വെച്ച് ഷാനുവിൽ നിന്നും ബിജു കൈക്കൂലിയായി കൈപറ്റിയത്. അതേസമയം, സംശയകരമായ രീതിയിൽ നമ്പർ മറിച്ചതിന്റെ കാരണം അന്വേഷിച്ച് ഇവർക്കെതിരെ നടപടി എടുത്തിരുന്നെങ്കിൽ കെവിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നു ഐജി വിജയ് സാഖറെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :