കെവിന്റെ മരണം ഗുണ്ടാസംഘത്തിൽ നിന്ന് രക്ഷ‌പ്പെടാന്‍ ശ്രമിക്കുന്നതിനിടെ; അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് ഇങ്ങനെ

കെവിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് ഇങ്ങനെ

കോട്ടയം| Rijisha M.| Last Modified തിങ്കള്‍, 4 ജൂണ്‍ 2018 (08:49 IST)
കെവിൽ പുഴയിൽ വീണ് മരിച്ചതാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗുണ്ടാസംഘത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുഴയിൽ വീണ് മരിക്കുകയായിരുന്നു. മരണഭയത്താൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മരണം സംഭവച്ചതുകൊണ്ട് പ്രതികൾക്കെതിരെ കൊലപാതകകുറ്റം ചുമത്തും. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനും സാക്ഷി അനീഷിന്റെയും പ്രതികളുടെയും മൊഴി അടിസ്ഥാനമാക്കിയാണ് നിഗമനം. കെവിന്റെ ശരീരത്തിൽ 16 മുറിവുകൾ ഉണ്ടെങ്കിലും ഇതൊന്നും മരണകാരണമല്ലെന്ന് വ്യക്തമാക്കിയിരുന്നു.

"കെവിനെ തട്ടിക്കൊണ്ടുപോയ സംഘം എത്തിയത് നീനുവിനെ ബലമായി പിടിച്ചുകൊണ്ടുപോകാൻ സാനു അയച്ച ഗുണ്ടകളാണ്. നീനുവിനെ കണ്ടെത്താൻ കഴിയാത്തതിനാലാണ് അനീഷിനെയും കെവിനെയും വീട് കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. തെന്‍മലയ്ക്കുള്ള യാത്രയ്ക്കിടെ കാറിനുള്ളില്‍വച്ചു കെവിനെ ക്രൂരമായി മര്‍ദിച്ചു കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തെന്മലയിലേക്ക് നീനുവിനെ വിളിച്ചുവരുത്താനായിരുന്നു പദ്ധതി. ചാലിയേക്കരയിൽ എത്തിയതിന് ശേഷം കെവിനെ വാഹനത്തില്‍നിന്നു പുറത്തിറക്കി കമിഴ്ത്തികിടത്തിയിരുന്നു. ഇതിനിടെയാണ്, അനീഷ് ഛര്‍ദ്ദിക്കുകയും അപകടം സംഭവിച്ചുവെന്നു കരുതി സംഘാംഗങ്ങള്‍ അവിടേക്കോടുകയും ചെയ്‌തത്. ഇതിനിടെയാണു കെവിന്‍ ഓടി രക്ഷപ്പെട്ടത്. റോഡിന്റെ ഇടതു വശത്തെ മാലിന്യക്കൂമ്പാരത്തില്‍ പതുങ്ങിയ പുഴയിലേക്കു ഉരുണ്ടുവീണുവെന്നാണു കണ്ടെത്തൽ‍.

ചാലിയേക്കരയിൽ കെവിനെ കാറിൽ നിന്ന് പുറത്തുകിടത്തുന്നത് കണ്ടെന്ന അനീഷിന്റെ മൊഴി മരണകാരണം മുങ്ങിമരണം മൂലമാണെന്ന കെവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കെവിൻ കാറിൽനിന്നു ചാടി രക്ഷപെട്ടുവെന്ന പ്രതികളുടെ മൊഴി, മൃതദേഹം കണ്ടെത്തിയിടത്തെ സ്ഥലപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റമുള്‍പ്പെടെയാണ‌ു ചുമത്തിയിരിക്കുന്നത്." - കെവിൻ വധം അന്വേഷിച്ച പൊലീസ് സംഘത്തിന്റെ കണ്ടെത്തൽ ഇങ്ങനെയാണ്. അന്തിമ പോസ്റ്റ്മോർ‍ട്ടം റിപ്പോർട്ടിൽ മാറ്റങ്ങൾ ഉണ്ടാകുകയോ രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുകയോ ചെയ്താൽ ഇപ്പോഴത്തെ നിഗമനത്തിൽ മാറ്റം വരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി ...

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി നഷ്ടപ്പെട്ടു
തിരുവനന്തപുരം: വ്യാജ വെർച്ചൽ അറസ്റ്റ് തട്ടിപ്പിലൂടെ തിരുവനന്തപുരം കവടിയാർ സ്വദേശിയായ 52 ...

ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് ...

ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
ജര്‍മ്മനിയിലെ ഇലക്ട്രീഷ്യന്‍മാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ...

ജോലി വാഗ്ദാനം ചെയ്തു ഡോക്ടറിൽ നിന്ന് 2.23 കോടി തട്ടിയ 45 ...

ജോലി വാഗ്ദാനം ചെയ്തു ഡോക്ടറിൽ നിന്ന് 2.23 കോടി തട്ടിയ 45 കാരൻ പിടിയിൽ
കാസർകോട്: സമൂഹ മാധ്യമത്തിലൂടെ തൊഴിൽ വാഗ്ദാനം ചെയ്തു വെല്ലൂർ സ്വദേശിയായ ഡോക്ടറിൽ നിന്ന് ...

ഇത് ഞങ്ങള്‍ക്ക് അപമാനം; അനധികൃത കുടിയേറ്റക്കാരുമായുള്ള ...

ഇത് ഞങ്ങള്‍ക്ക് അപമാനം; അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറില്‍ ഇറക്കുന്നതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍
അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറില്‍ ഇറക്കുന്നതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍. ...

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മുഖത്തും മൂക്കിലും ...

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മുഖത്തും മൂക്കിലും തലയിലും ചതവ്; മരണത്തിന് മുന്‍പ് സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മുഖത്തും മൂക്കിലും തലയിലും ചതവ് ഉണ്ടെന്ന് ...