കോട്ടയം|
Rijisha M.|
Last Modified ഞായര്‍, 3 ജൂണ്‍ 2018 (10:47 IST)
കെവിൻ ജോസഫിന്റേത് മുങ്ങിമരണമെന്ന് അന്തിമ റിപ്പോർട്ട്. ഡോക്‌ടർമാർ അന്തിമ റിപ്പോർട്ട് മുദ്രവച്ച കവറിൽ പൊലീസിന് കൈമാറി. വിദഗ്ധ അഭിപ്രായത്തിനായി പൊലീസ് സംഘം മെഡിക്കൽ ബോർഡിന്റെ സഹായം തേടും.
എന്നാൽ ശ്വാസകോശത്തിൽ വെള്ളം കയറിയതാണെന്ന് മരണ കാരണമെന്ന് പോസ്‌റ്റുമോർട്ടത്തിൽ വ്യക്തമായുണ്ട്. മുങ്ങിമരണമോ അബോധവസ്ഥയിലായ കെവിനെ പുഴയിൽ തള്ളുകയോ ചെയ്‌തു എന്ന രണ്ടു സാധ്യതകളാണ് അന്വേഷണ സംഘത്തിനു മുന്നിലുണ്ടായിരുന്നത്. ശ്വാസകോശത്തിന്റെ ഒരു പാളിയിൽനിന്നു 150 മില്ലീലിറ്ററും അടുത്തതിൽനിന്നു 120 മില്ലിലീറ്ററും വെള്ളം ലഭിച്ചു.
ശരീരത്തിൽ 16 മുറിവുകൾ ഉണ്ടെങ്കിലും ഇത് മരണകാരണമായില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. കണ്ണിനും കാര്യമായ പരുക്കുണ്ട്.
ആന്തരിക അവയവങ്ങൾക്കും പരുക്കില്ല. ക്രൂര മർദ്ദനത്തിന് ശേഷം വെള്ളത്തിലേക്കെറിഞ്ഞതോ പ്രതികളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ വെള്ളത്തിലേക്ക് വീണതോ ആകാൻ സാധ്യതയുണ്ടെന്നും മുമ്പ് പറഞ്ഞിരുന്നു. കണ്ണിന്റെ മുകളിലേറ്റ ക്ഷതവും അസ്വാഭാവിക മരണത്തിലേക്ക് വിരൽചൂണ്ടിയിരുന്നു. എന്നാൽ ഇതെല്ലാം മാറ്റിമറിച്ചുകൊണ്ടാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വന്നത്.