അനുബന്ധ വാര്‍ത്തകള്‍
- കെവിൻ വധം; വീഴ്ച വരുത്തിയ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കം
- കെവിൻ വധം; കോട്ടയം മുൻ എസ് പി പ്രതിയുടെ ഉറ്റ ബന്ധുവെന്ന് എഎസ്ഐ
- കെവിൻ വധം: രണ്ടുപേർ കൂടി പിടിയിൽ, ഒരാൾ കോടതിയിൽ കീഴടങ്ങി
- കെവിൻ വധം; തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച എല്ലാ കാറുകളും കണ്ടെത്തി, കെവിനെ കയറ്റിയ കാർ കഴുകി വൃത്തിയാക്കിയ നിലയിൽ
- കെവിന്റെ മരണം പൊലീസ് വീഴ്ച; ആഭ്യന്തര വകുപ്പ് അടിയന്തരമായി ശ്രദ്ധിക്കട്ടെയെന്ന് വി എസ്
കെവിൻ വധം; പൊലീസിനെ വഴിതിരിച്ചുവിടാൻ സ്വീകരിച്ചത് ദൃശ്യം മോഡൽ തന്ത്രം
പൊലീസിനെ വഴിതിരിച്ചുവിടാൻ സ്വീകരിച്ചത് ദൃശ്യം മോഡൽ തന്ത്രം
കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികൾ പൊലീസിനെ വഴിതിരിച്ചുവിടാൻ സ്വീകരിച്ചത് ദൃശ്യം മോഡൽ തന്ത്രം. പ്രതികളിൽ ഒരാൾ തന്റെ മൊബൈൽ ആന്ധ്രയിലേക്കുള്ള വാഹനത്തിൽ ഉപേക്ഷിക്കുകയും മൊബൈൽ ടവർ നോക്കിയ പൊലീസിനെ വഴിതിരിച്ചുവിടാനും ശ്രമം നടത്തി.
എന്നാൽ, ആന്ധ്രയിലെത്തിയ വാഹനത്തിൽ നിന്ന് പ്രദേശവാസി ആ ഫോൺ എടുക്കുകയും അതിൽ തന്റെ സിം ഇട്ട് കോൾ ചെയ്‌തപ്പോൾ കളി പൂർണ്ണമായും മാറി. പ്രതികളല്ല ഫോൺ മാത്രമാണ് ആന്ധ്രയിലേക്ക് പോയതെന്ന് പൊലീസുകാർ മനസിലാക്കി.
കെവിൻ കേസിൽ അറസ്‌റ്റിലായ അഞ്ച് പേരെയും ഇന്ന് തെളിവെടുപ്പിനേ പുനലൂരിലെത്തിക്കും. കേസിലെ 13 പ്രതികളും പൊലീസ് കസ്‌റ്റഡിയിലാണുള്ളത്. നീനുവിന്റെ മാതാവ് ഇപ്പോഴും ഒളിവിലാണ്. കെവിൽ തോട്ടിൽ വീഴുകയായിരുന്നുവെന്നാണ് എല്ലാ പ്രതികളും പറയുന്നത്. എന്നാൽ ഇത് വിശ്വസിക്കാൻ ഉദ്യോഗസ്ഥർ ഇതുവരെ തയ്യാറായിട്ടില്ല.