ഡ്രൈവറെ മർദ്ദിച്ച സംഭവം; എ‌ഡിജിപിയുടെ മകൾക്കെതിരെ സാക്ഷിമൊഴി

എഡിജിപിയുടെ മകള്‍ക്കെതിരെ സാക്ഷി; കുരുക്ക്

അപർണ| Last Modified ബുധന്‍, 20 ജൂണ്‍ 2018 (10:24 IST)
പൊലീസ് ഡ്രൈവര്‍ ഗാവസ്കറെ മര്‍ദിച്ച കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെ കൂടുതൽ കുരുക്ക്. മർദ്ദനമേറ്റ പൊലീസ് ഡ്രൈവറോട് എ‌ഡിജിപിയുടെ മകൾ കയർത്തു സംസാരിക്കുന്നത് വൈശാഖ് എന്ന യുവാവ് സാക്ഷിമൊഴ് നൽകി.

പ്രഭാത നടത്തത്തിനുശേഷം എഡിജിപിയുടെ ഭാര്യയും മകളും കയറിയ വാഹനം പെട്ടെന്നു നിര്‍ത്തുന്നതു കണ്ടു. പിന്നീടു റോഡില്‍നിന്നു ബഹളം കേട്ടെന്നും കനകക്കുന്നിലെ ജ്യൂസ് കച്ചവടക്കാരന്‍ വൈശാഖ് മനോരമ ന്യൂസിനോടു പറഞ്ഞു.

പ്രഭാത നടത്തത്തിനായി കനകക്കുന്നിലെത്തിച്ചതിനിടെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു ഡ്രൈവര്‍ ഗവാസ്‌കര്‍ പരാതി നല്‍കിയത്. ഇതു ശരിവയ്ക്കുന്നതാണു കേസിലെ ഏക സാക്ഷിയായി പൊലീസ് കണ്ടെത്തിയിരിക്കുന്ന ജ്യൂസ് കച്ചവടക്കാരന്റെ മൊഴി.

എന്നാല്‍ മര്‍ദിക്കുന്നതു കണ്ടില്ലെന്നാണു മൊഴി. എങ്കിലും സംഭവം ദിവസം എഡിജിപിയുടെ ഭാര്യയും മകളും ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നിലെത്തിയതിനു സ്ഥിരീകരണമാകുന്നുണ്ട്. കൂടാതെ ഗാവസ്കറുടെ പരാതിയില്‍ പറയുന്ന അതേ സമയത്ത് അതേ സ്ഥലത്തു വാഹനം നിര്‍ത്തിയതിനും മൊഴി തെളിവാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :