തിരുവനന്തപുരം|
Rijisha M.|
Last Updated:
ചൊവ്വ, 19 ജൂണ്‍ 2018 (11:45 IST)
പൊലീസിൽ വയറ്റാട്ടി തസ്‌തികയെന്ന ആരോപണവുമായി കെ
മുരളീധരൻ നിയമസഭയിൽ. രാജസ്ഥാൻകാരനായ ഐപിഎസുകാരൻ ഭാര്യയുടെ പ്രസവശുശ്രൂഷയ്‌ക്കായി പൊലീസുകാരെ നിയമിച്ചതാണ് മുരളീധരൻ നിയമസഭയിൽ ചൂണ്ടിക്കാണിച്ചത്. രണ്ട് മാസമായി ഇവർ ശമ്പളം വാങ്ങുന്നത് മുഖ്യമന്ത്രിയുടെ അറിവോടേയാണോ എന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടി അദ്ദേഹം ചോദിച്ചു.
മേലുദ്യോഗസ്ഥരുടെ വീട്ടുപണിയെടുക്കലും പട്ടിയെകുളിപ്പിക്കലുമൊക്കെ പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെയുണ്ടാകുന്ന പരാതിക്കെതിരെ കർശന നടപടിയെടുക്കുമെന്ന് നേരത്തേതന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇത് ലംഘിക്കുന്നത് ആരാണെന്ന് നോക്കില്ലെന്നും നടപടി ഉടനെ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.
അച്ചടക്കം എന്ന പേരിൽ തെറ്റായ കാര്യങ്ങൾ ആരും ചെയ്യിക്കേണ്ടെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.