അങ്ങനെ തരംതാഴ്ത്താം എന്നുകരുതേണ്ട, ലുട്ടാപ്പിക്കുവേണ്ടി കളത്തിലിറങ്ങി കേരളാ പൊലീസും !

Last Modified ചൊവ്വ, 12 ഫെബ്രുവരി 2019 (13:26 IST)
ലുട്ടാപ്പി തരംഗം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോഴും തുടരുകയാണ്. ളിട്ടാപ്പിയെ ഒരിക്കലും ഒഴിവാക്കില്ലെന്നും, ശക്തമായി തന്നെ തിരികെ വരുമെന്നും ബാലരമ വ്യക്തമാക്കിയിട്ടും ലുട്ടാപ്പി ഫാൻസിന്റെ കലിപ്പ് അടങ്ങിയിട്ടില്ല. ഡിങ്കിനിക്ക് മാസ് എൻ‌ട്രി നൽകുന്നതിനായി ഞങ്ങളുടെ ലുട്ടാപ്പിയെ ഒഴിവാക്കി എന്നാണ് ലുട്ടാപ്പി ഫാൻസിന്റെ പക്ഷം.

ന്യൂസിലാഡിൽ പോലും ലുട്ടാപ്പിയുടെ കരുത്ത് നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ ലുട്ടാപ്പിക്കുവേണ്ടി കളത്തിലിറങ്ങിയിരിക്കുകയാണ് സാക്ഷാൽ കേരള പൊലീസും. വാൽ കുന്തത്തിൽ കുരുക്കി സുരക്ഷിതമായി യാത്ര ചെയ്യുന്ന ലുട്ടാപ്പിയാണ് റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെക്കാൾ നല്ലതെന്നാണ് കേരളാ പൊലീസിന് പറയാനുള്ളത്.

ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലുട്ടാപ്പിയെ അനുകൂലിച്ചുകൊണ്ട് സോഷ്യൽ അവേർനസ് ട്രോളുമായി കേരളാ പൊലീസ് രംഗത്തെത്തിയത്. സുരക്ഷിതമായി യാത്ര ചെയ്യൂ എന്ന് സന്ദേശം നൽകുന്നതാണ് കേരളാ പൊലീസിന്റെ ലുട്ടാപ്പി ട്രോൾ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :