മകളെ പീഡിപ്പിച്ച എയ്ഡ്സ് രോഗിയായ അച്ഛന് ജീവപര്യന്തം കഠിന തടവ്

Last Modified ചൊവ്വ, 12 ഫെബ്രുവരി 2019 (09:46 IST)
മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് ആലപ്പുഴ ജില്ല അഡീഷണൽ സെഷൻസ് കോടതി. ജഡ്ജ് എസ് എച്ച് പഞ്ചാപകേശനാണ് വിധി പറഞ്ഞത്. ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയാണന്ന് വിധിയിൽ എടുത്തു പറഞ്ഞിട്ടുണ്ട‌്.


ഐപിസി 376 (2 എഫ്) പ്രകാരം ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ഐപിസി 376 (എൻ) പ്രകാരം 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ‌് വിധിച്ചത‌്. പിഴയടക്കാതിരുന്നാൽ രണ്ടുവർഷം കൂടെ തടവും അനുഭവിക്കണം.

പ്രതിക്ക് ബോംബെയിലായിരുന്നു ജോലി. അവിടെ കുടുംബത്തോടൊപ്പം താമസമായിരുന്നു. പ്രതിക്കും ഭാര്യയ‌്ക്കും എയ്ഡ്സ് പിടിപെട്ടതോടെ ഇവർ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിൽ ഭാര്യ മരിച്ചു. നാട്ടിലെത്തി മക്കളോടൊപ്പം താമസിച്ച ഇയാൾ മകളെ പീഡിപ്പിക്കുകയായിരുന്നു.

2013 -ൽ 19 വയസ് പ്രായമുണ്ടായിരുന്ന മകൾ അങ്കണവാടി വർക്കറോടാണ് അച്ഛൻ വളരെ ചെറുപ്പം മുതൽ തന്നെ പീഡിപ്പിക്കുന്ന വിവരം ആദ്യം പറയുന്നത്.
അങ്കണവാടി വർക്കർ ജില്ല കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്ററെ ഇത‌് അറിയിക്കുകയും അവർ ചെങ്ങന്നൂർ പൊലീസിന് വിവരം നൽകുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :