ഒരുമിച്ച് ജീവിച്ചത് ദിവസങ്ങൾ മാത്രം, നവവധുവിനെ ഭാര്യവീട്ടിലെത്തി ബന്ധുക്കളുടെ മുന്നിലിട്ട് ഭർത്താവ് തല്ലിക്കൊന്നു

Last Modified തിങ്കള്‍, 11 ഫെബ്രുവരി 2019 (20:25 IST)
മുംബൈ: വിവാഹം കഴിഞ്ഞ് ഒരുമിച്ച് ജീവിച്ചത് ദിവസങ്ങൾ മാത്രം. സ്ത്രീധനത്തിന്റെ പേരിൽ നവധുവിനെ ഭർത്താവ് ക്രൂരമായി തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം ഉണ്ടായത്. സ്ത്രീധനം നൽകാത്തത്തിലെ പക തിർക്കാൻ ഷേബാ ഷെയ്ഖ് എന്ന യുവതിയെ ഭർത്താവ് സൽമാൻ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഒൻപത് ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ വിവാഹംകഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ സൽമാനും വീട്ടുകാരും സ്ത്രീധനത്തിനായി യുവതിയെ പീഡിപ്പിക്കാൻ തുടങ്ങി. തുടർന്ന് പണം വാങ്ങി വരുന്നതിനായി സൽമാൻ യുവതിയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു.

കുറച്ചുദിവസങ്ങളായി ഷേബയെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലാതായതോടെ സൽമാൻ യുവതിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പണം നൽകാനാകില്ല എന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞതോടെ ഇവരുടെ മുന്നിലിട്ട് ഷേബയെ സൽമാൻ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഉടൻ തന്നെ യുവതിയെ ആശുപത്രിയീലെത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :