സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമെന്ന് മുത്തുലക്ഷ്മി: വീരപ്പനെക്കുറിച്ചുള്ള വെബ്‌സീരീസിന് വിലക്ക്

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 13 ജനുവരി 2021 (09:38 IST)
ബെംഗളുരു: വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് താൽക്കാലിക വിലക്കേർപ്പെടുത്തി കർണാടക കോടതി. ചിത്രത്തിനെതിരെ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി നൽകിയ ഹർജിയിലാണ് കൊടതിയുടെ നടപടി. 'വീരപ്പന്‍ ഹങ്കര്‍ ഫോര്‍ കില്ലിങ്' എന്ന പേരിലാണ് എഎംആർ പിക്ചേഴ്സ് വെബ്സീരീസ് ഒരുക്കുന്നത്. കെട്ടുകഥകൾ അടിസ്ഥാനമാക്കിയണ് എഎംആർ രമേശ് സീരീസ് ഒരുക്കുന്നത് എന്നും, സിനിമ തന്റെ വ്യക്തിജീവിതത്തിലേയ്ക്കുള്ള കടന്നുകയറ്റമാണെന്നും അത് മാനിയ്ക്കണം എന്നും മുത്തുലക്ഷ്മി ഹർജിയിൽ വ്യക്തമാക്കുന്നു. ഇതോടെയാണ് വെബ്സീരീസ് റിലീസ് ചെയ്യുന്നത് കോടതി താൽക്കാലികമായി വിലക്കിയത്. അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ മാത്രമാണ് വിലക്കേർപ്പെടുത്തിയിരിയ്ക്കുന്നത്. ഫെബ്രുവരി ആറിന് കേസ് വീണ്ടും പരിഗണിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :