കരിപ്പൂരിൽ സിബിഐ റെയ്ഡ്; കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്നും അരക്കിലോയിലധികം സ്വർണവും പണവും പിടികൂടി

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 13 ജനുവരി 2021 (09:14 IST)
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ നടത്തിയ റെയിഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്നും സ്വർണവും പണവും പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെ ആരംഭിച്ച് ഇന്ന് പുലർച്ചെവരെ നടന്ന റെയിഡിൽ കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസിൽനിന്നും 650 ഗ്രം സ്വർണവും. കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്നും മൂന്നരലക്ഷം രൂപയും പിടിച്ചെടുത്തു. ഒരാഴ്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥർ സിബിഐ നിരീക്ഷണത്തിലായിരുന്നു.

സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് 750 ഗ്രാം സ്വര്‍ണവും വിദേശ സിഗരറ്റ് പെട്ടികളും സിബിഐ‌ പിടികൂടി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരെ വീണ്ടും അകത്തേക്ക് വിളിച്ച്‌ സിബിഐ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :