'രാഹുൽ ഈശ്വറിന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ ആവർത്തനം സഹിക്കാൻ വയ്യ'!

'രാഹുൽ ഈശ്വറിന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ ആവർത്തനം സഹിക്കാൻ വയ്യ'!

Rijisha M.| Last Modified വെള്ളി, 5 ഒക്‌ടോബര്‍ 2018 (15:56 IST)
സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിന്റെ പ്രതികരണങ്ങൾ സഹിക്കാവുന്നതിനും അപ്പുറമാണെന്ന് അമേരിക്കയിൽ നിന്ന് മലയാളി ഡോക്‌ടറായ പറയുന്നു. മണ്ഡലകാലത്തെ തിരക്കിൽ യുവതികളുടെ സാന്നിദ്ധ്യം ഒഴിവാക്കി മറ്റു സമയങ്ങളിൽ ദർശനം ആവാമല്ലോ. ദൈവത്തെ ഓർത്തു പെണ്ണുങ്ങളെ അങ്ങോട്ട് കയറ്റി അവിടം വൃത്തികേടാക്കാൻ സമ്മതിക്കില്ല എന്നൊക്കെയുള്ള ഡയലോഗുകൾ ഒഴിവാക്കുമല്ലോ എന്നും ശ്രീജ ഫേസ്‌ബുക്കിലൂടെ പറയുന്നു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-

സ്വാമി ശരണം!

രാഹുൽ ഈശ്വറിന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ ആവർത്തനം സഹിക്കാൻ വയ്യാതെ എഴുതുകയാണ്. മാളികപുറം സഹസ്രാബ്ധങ്ങളായി അയ്യപ്പൻറെ മുൻപിൽ തന്നെയാണല്ലോ. അവിടെ യുവതികൾ പോയാൽ അദ്ധേഹത്തിന്റെ ബ്രഹ്മചര്യത്തിനല്ല പകരം ലക്ഷക്കണക്കിന് വരുന്ന സ്വാമിമാരില്ലേ, തുളസിമാലയണിഞ്ഞു 41 ദിവസം കഠിന വ്രതമെടുത്തു മലചവിട്ടി പതിനെട്ടാംപടി കയറി വരുന്ന അവരുടെ ബ്രഹ്മചര്യത്തിനു ക്ഷതമേൽക്കാതെ യോഗിവര്യനായ അയ്യപ്പനെ അതേ യോഗനിഷ്ഠയിൽ ദർശിച്ചു മടങ്ങാൻ, അവിടുത്തെ അനുഗ്രഹം സ്വാമിമാരെ യോഗനിഷ്ഠയോടെ ശബരിമലയിലേക്കയക്കുന്ന ധർമ്മപത്നിക്കും അവരുടെ കുടുംബത്തിനും അനിവാര്യം തന്നെ. ധർമ്മപത്നിയുടെ അർത്ഥം ഇവിടെ പ്രസക്തമാണ്. ധർമ്മം നിലനിർത്തുന്നതിൽ അവർ പങ്കാളികളാണ്. സനാതന ധർമ്മത്തിൽ ശിവനില്ലാതെ ശക്തിക്കോ ശക്തിയയില്ലാതെ ശിവനോ നിലനില്പില്ല, അവർ പരസ്പരപൂരകങ്ങളാണ്‌. മണ്ഡലകാലത്തെ തിരക്കിൽ യുവതികളുടെ സാന്നിദ്ധ്യം ഒഴിവാക്കി മറ്റു സമയങ്ങളിൽ ദർശനം ആവാമല്ലോ. ദൈവത്തെ ഓർത്തു പെണ്ണുങ്ങളെ അങ്ങോട്ട് കയറ്റി അവിടം വൃത്തികേടാക്കാൻ സമ്മതിക്കില്ല എന്നൊക്കെയുള്ള ഡയലോഗുകൾ ഒഴിവാക്കുമല്ലോ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :