Last Modified ചൊവ്വ, 30 ജൂലൈ 2019 (12:33 IST)
മോഹൻലാലുമൊത്ത് എന്തുകൊണ്ടാണ്
സിനിമ ഇല്ലാത്തതെന്ന് തുറന്നു പറയുകയാണ് സംവിധായകൻ ജയരാജ്.
തന്റെ വ്യക്തിപരമായ കാരണത്താലാണ് മോഹൻലാലുമൊത്തുള്ള ഒരു സിനിമ മുടങ്ങിപ്പോയതെന്ന് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ജയരാജ് പറഞ്ഞു.
‘ദേശാടനത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം അണിയറയില്‍ ഒരുങ്ങിയിരുന്നു. ഗാനങ്ങളും കോസ്റ്റ്യൂമും ലൊക്കേഷനുമടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ചിത്രം പക്ഷേ എന്റെ വ്യക്തിപരമായ ഒരു പ്രശ്‌നം കൊണ്ട് മുടങ്ങുകയായിരുന്നു.
കുടുംബത്തോടൊപ്പം ആഫ്രിക്കയില്‍ യാത്രപോയിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി മാത്രം ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് വന്നു. അപ്പോഴാണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്. നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്നാണ് മോഹന്‍ലാല്‍ അപ്പോഴെന്നോട് ചോദിച്ചത്.
ആ ഓര്‍മ ഉള്ളതിനാലാവാം അദ്ദേഹം ഞാനുമായി പിന്നീട് ചിത്രങ്ങള്‍ ചെയ്യാന്‍ സമ്മതം തരാത്തത്’ ജയരാജ് പറഞ്ഞു.
മോഹൻലാൽ ഒരു സമ്മതം അറിയിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ലൈഫിലെ മികച്ച സിനിമ താൻ കൊടുക്കുമെന്ന് ജയരാജ് പറയുന്നു.