അഭിഷേക് ബച്ചനും ആദിത്യ റോയ് കപൂറിനുമൊപ്പം താരം പേളി മാണി, സംവിധാനം അനുരാഗ് ബസു

Last Modified തിങ്കള്‍, 29 ജൂലൈ 2019 (16:22 IST)
അവതാരകയും നടിയുമായ പേളി മാണി ബോളിവുഡിലേക്ക്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പേളി മാണി തന്റെ അരങ്ങേറ്റ ബോളിവുഡ് ചിത്രത്തിനു തുടക്കം കുറിക്കുന്നത്. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍ എന്നിവർ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെയാണ് പേളിയും അവതരിപ്പിക്കുന്നതെന്നാണ് സൂചന.

ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മുംബൈയിലെ ഷെഡ്യൂള്‍ മുഴുവനായി. ഇനി ഗോവയിലാണ് ലൊക്കേഷന്‍. ആഗസ്റ്റിലായിരിക്കും തുടങ്ങുക. ഗ്യാങ്സ്റ്റര്‍, ബര്‍ഫി, ലൈഫ് ഇന്‍ മെട്രോ, ബര്‍ഫി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനുരാഗ് ബസു.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ജോ ആന്റ് ദ ബോയ്, കല്യാണ വൈഭോഗമേ, പ്രേതം തുടങ്ങിയ ചിത്രങ്ങളിൽ പേളി അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :