1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Jagadeesh about AMMA Issue

ആക്രമണത്തിനിരയായ നടിയോട് നമ്മളാണ് മാപ്പ് പറയേണ്ടത്: നിലപാടറിയിച്ച് ജഗദീഷ്

ആക്രമണത്തിനിരയായ നടിയോട് നമ്മളാണ് മാപ്പ് പറയേണ്ടത്: നിലപാടറിയിച്ച് ജഗദീഷ്

ജഗദീഷ്
താരസംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ചുപോയ നടിമാരെ തിരിച്ചെടുക്കുന്നതിൽ പ്രസൊഡന്റായ മോഹൻലാലിന് തുറന്ന സമീപനമാണുള്ളതെന്ന് ജഗദീഷ്. അദ്ദേഹം അതിനെ സ്വാഗതം ചെയ്യുന്നുണ്ടെന്നും അത് അദ്ദേഹം തന്നെ എന്നോട് പറഞ്ഞതാണെന്നും ജഗദീഷ് വ്യക്തമാക്കി. 
 
ഒപ്പം തന്നെ ആക്രമണത്തിനിരയായ നടിയെക്കൊണ്ടല്ല മാപ്പ് പറയിക്കേണ്ടതെന്നും നമ്മളാണ് തിരിച്ച് അവരോട് മാപ്പ് പറയേണ്ടതെന്നും കൂടി വ്യക്തമാക്കിയിരിക്കുകയാണ് ജഗദീഷ്. ഗൃഹലക്ഷ്‌മിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ജഗദീഷ് വ്യക്തമാക്കിയത്.
 
'ആക്രമിക്കപ്പെട്ട നടി മാപ്പ് പറയണമെന്ന് പറഞ്ഞാല്‍ അതിലപ്പുറം അധമമായ ചിന്ത വേറെയില്ല. അവര്‍ അത്രയും വേദനിച്ചിരിക്കുമ്പോള്‍ സംഘടനയിലേക്ക് തിരികെ വരാന്‍ തയ്യാറായാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കണം. അതിന് ഫോം തന്നെ പൂരിപ്പിക്കേണ്ട. നമ്മള്‍ അവരോടാണ് മാപ്പ് പറയേണ്ടത്'- ജഗദീഷ് വ്യക്തമാക്കി.
About Writer
Rijisha M.
അടുത്ത ലേഖനം
നൃത്ത സംവിധായികയുടെ സെക്‍സ് റാക്കറ്റ് പൊളിച്ച് പൊലീസ്; ഇടപാട് കണ്ട് ഞെട്ടി അധികൃതര്‍ - ഇരയായത് നിരവധി പെണ്‍കുട്ടികള്‍