Rijisha M.|
Last Modified വെള്ളി, 16 നവംബര്‍ 2018 (11:05 IST)
ശബരിമല ദർശനത്തിനായെത്തിയ തൃപ്‌തി ദേശായിക്കും കൂട്ടർക്കും നിലയ്‌ക്കലെത്തിയാൽ സുരക്ഷ നൽകാമെന്ന് പൊലീസ്. രാവിലെ 4.40ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്‌തിയും കൂടെയുള്ളവരും അഞ്ച് മണിക്കൂറായിട്ടും ഇതുവരെ പുറത്തേക്കിറങ്ങിയില്ല.
വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കാർഗോ ടെർമിനൽ വഴി പുറത്തേക്കിറക്കാൻ ശ്രമിച്ചെങ്കിലും ആ നീക്കവും വിഫലമാകുകയായിരുന്നു. അതേസമയം, തൃപ് ദേശായിയുടെ സുരക്ഷയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.
എന്നാൽ പ്രതിഷേധം എത്ര ശക്തമായാലും നാളെ രാവിലെ ശബരിമല ദർശനം നടത്തും എന്ന ഉറച്ച് തീരുമാനത്തിലാണ് തൃപ്‌തി. എന്നാൽ തൃപ്‌തി ദേശായിയും കൂട്ടരും തിരിച്ച് പോകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സംഘപരിവാർ നേതാക്കൾ അറിയിച്ചു.