സ്വർണപ്പെട്ടിയിൽ ഒളിപ്പിച്ച വിസ്മയങ്ങളുമായി ഇഷ അംബാനിയുടെ വിവാഹക്ഷണക്കത്ത്, കത്ത് ഇങ്ങനെയാണെങ്കിൽ കല്യാണത്തിലെ വിസ്മയങ്ങൾ എന്തായിരിക്കും !

Sumeesh| Last Modified വ്യാഴം, 8 നവം‌ബര്‍ 2018 (17:51 IST)
മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹക്ഷണക്കത്താണ് ഇപ്പോൾ വാർത്തകളിലെ താരമാകുന്നത്. സ്വർണത്തിൽ തീർത്ത പെട്ടിക്കുള്ളിലാണ് വിവാഹ ക്ഷണക്കത്ത് നൽകുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ക്ഷണക്കത്തിന്റ് ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.

സ്വർണത്തിൽ തീർത്ത പെട്ടി തുറക്കുമ്പോൾ ആദ്യം കേൾക്കുക ഗായത്രി മന്ത്രമാണ്. ഗായത്രി മന്ത്രം കേട്ടുകൊണ്ടാവും വിവാഹക്ഷണക്കത്ത് വായിക്കുക. ക്ഷണക്കത്ത് ഈ വിധത്തിലാണെങ്കിൽ വിവാഹത്തിന് എന്തെല്ലാം വിസ്മയങ്ങളാവും ഒരുക്കിവച്ചിരിക്കുന്നത് എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

പിരാൽ വ്യവസായ ഗ്രൂപിന്റെ തലവൻ അജയ് പിരാലിന്റെ മകൻ ആനന്ദാണ് ഇഷാ അംബാനിയുടെ വരൻ. ഡിസംബർ 12നാണ് ഇരുവരും തമ്മിലുള്ള വിവാഹം. പിരാൽ റിയാലിറ്റി, പിരൽ സ്വാസ്ത്യാ എന്നീ കമ്പനികളുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് നിലവിൽ ആനന്ദ് പിരാൽ. ഇഷ അംബാനി റിലയൻസ് ജിയോ, റിലയൻസ് റിടെയിൽ എന്നിവയിൽ ബോർഡ് മെമ്പറാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :