കറിവേപ്പിലയിൽ ഒളിഞ്ഞിരിക്കുന്നു ഈ ഗുണങ്ങൾ !

Sumeesh| Last Updated: വ്യാഴം, 8 നവം‌ബര്‍ 2018 (15:04 IST)
കാര്യം കഴിഞ്ഞാൽ എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ ഭക്ഷണത്തിന് രുചി നൽകിക്കഴിഞ്ഞാൽ പിന്നെ കറിവേപ്പിലയെ ആർക്കും വേണ്ട എന്നതിനാലാണ് ഇത്. എന്നാൽ അങ്ങനെ കാര്യം കഴിഞ്ഞാൽ ഉപേക്ഷിക്കേണ്ട ഒന്നല്ല കറിവേപ്പില. ആരോഗ്യ സംരക്ഷണത്തിനും സൌന്ദര്യ സംരക്ഷണത്തിനും നല്ല രുചിക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നാണ് കറിവേപ്പില.

പല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കറിവേപ്പിലയേക്കാൾ വലിയ ഒരു ഔഷധമില്ല എന്നുതന്നെ പറയാം. ചർമ്മ രോഗങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് കറിവേപ്പില. ചുണങ്ങ് മാറുന്നതിന് കറിവേപ്പില പാലിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് പാലിൽ കോട്ടൺ തുണി മുക്കി ചുണങ്ങുള്ള ഭാഗത്ത് തുടച്ചാൽ ചുണങ്ങ് ഇല്ലാതാക്കാൻ സഹായിക്കും.

താരൻ സ്ത്രീ പുരുഷ ഭേതമന്യേ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ്. തിലപ്പിച്ച പാലും അരച്ച കറിവേപ്പിലയും ശിരോ ചർമ്മത്തിൽ തേച്ചുപിടിപിക്കുന്നതിലൂടെ തരാനെ അകറ്റാം. നിറം വർധിപ്പിക്കുന്നതിനും കറിവേപ്പില സഹായിക്കും. കറിവേപ്പിലയും തൈരും മുഖത്തും, ചർമ്മാത്തിലും തേച്ചുപിടിപ്പിക്കുന്നതിലൂടെ നല്ല നിറം സ്വന്തമാക്കാൻ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :