ഇന്ത്യൻ സിനിമ സർക്കാർ വിലക്കി, പക്ഷേ കാണാനുള്ള വഴികൾ തേടി പാകിസ്ഥാനികൾ !

Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2019 (13:38 IST)
കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതോടെയാണ് ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിനും ഇന്ത്യൻ സിനിമകൾക്കും പാകിസ്ഥാൻ സർക്കാർ വിലക്കേർപ്പെടുത്തിയത്. പക്ഷേ പാകിസ്ഥാനിലെ ജനങ്ങൾക്ക് ഇന്ത്യയിനിന്നുമുള്ള സിനിമയെ അങ്ങനെ ഒഴിവാക്കാനാകില്ല എന്നതാണ് വാസ്തവം.

ബോളിവുഡ് സിനിമകൾക്ക് വലിയ ആരാധകവൃന്ദം പാകിസ്ഥാനിലുണ്ട്. ഇന്ത്യ്യിൽനിന്നുമുള്ള ടെലിവിഹൻ ചനലുകളും സിനിമികളും റദ്ദാക്കി പാകിസ്ഥാൻ സർക്കാർർ ഉത്തരവിറക്കിയതിന് പിന്നാലെ പാകിസ്ഥാനികൾ ഇന്റർനെറ്റിൽ തിരഞ്ഞത് എങ്ങനെ ഇന്ത്യൻ സിനികൾ കാണാം എന്നാണ്.


ഇന്ത്യൻ സിനിമകളെ കുറിച്ച് ഏറ്റവും കൂടുതൽ തിരയുന്നത് പാകിസ്ഥാനികളാണ് എന്നത് കഴിഞ്ഞ ഒരു മാസത്തെ കണക്കുകളിൽനിന്നും വ്യക്തമാണ്. ലാഹോർ, കറാച്ചി, റാവൽപിണ്ടി, ഇസ്‌ലാമാബാദ് എന്നീ പാക്‌ നഗരങ്ങളിൽനിന്നുമുള്ളവരാണ് ഇന്ത്യൻ സിനികളെ കുറിച്ച് കൂടുതലും അന്വേഷിച്ചത്.

കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370, 35A, എന്നി അനുച്ഛേദങ്ങൾ റദ്ദാക്കിയാതോടെയാണ് പാകിസ്ഥാൻ ഇന്ത്യൻ സിനിമകൾക്ക് ഉൾപ്പടെ നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യൻ ചാനലുകളോ, ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങളുടെ പരസ്യങ്ങളോ സംപ്രേക്ഷണം ചെയ്യരുത് എന്നാണ് പാക് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :