പിൻകഴുത്തിലെ ടാറ്റുവിന്റെ ചിത്രങ്ങൾ പങ്കുവച്ച് സംയുക്ത മേനോൻ

Last Modified ശനി, 17 ഓഗസ്റ്റ് 2019 (17:47 IST)
തീവണ്ടി എന്ന ഒറ്റ സിനിമയിലൂടെ തന്നെ മാലയാളികൾക്ക് സുപരിചിതയായ നടിയാണ് സംയുക്ത മേനോൻ, കൽക്കി എന്ന ചിത്രത്തിലൂടെ ഇപ്പോൾ വീണ്ടും ടൊവിനോയുടെ നായികയായി സംയുക്ത എത്തി. സിനിക്കപ്പുറമുള്ള തന്റെ പാഷൻ വ്യക്തമാക്കുന്ന ടാറ്റു ചിത്രം അരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ സംയുക്ത മേനോൻ.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന സംയുക്ത 'സഞ്ചാരി' എന്നാണ് പിൻകഴുത്തിൽ
ടാറ്റു ചെയ്തിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപാണ് താരം ഈ ടാറ്റു ചെയ്തത്. പോയകാലത്തെ യാത്രകളെ ഓർത്തെടുത്തുകൊണ്ട്. ബുർജ് ഖലീഫയിൽനിന്നും പട്ടായയിൽനിന്നും കേരളത്തിൽനിന്നും പകർത്തിയ ചിത്രങ്ങൾ ചേർത്തുവച്ചാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നാത്. ചിത്രം ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :