ആലിയയെ അറിയില്ല എന്ന് മുൻ ക്രിക്കറ്റ് താരം, ആലിയ ഭട്ട് നൽകിയ മറുപടി ചിരിപടർത്തി !

Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2019 (20:25 IST)
മുൻ സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരം ഹെർഷെലെ ഗിബ്ബ്സ് പങ്കുവച്ച ഒരു ട്വീറ്റാണ് ട്വിറ്ററീൽ ഒരു നീണ്ട ചർച്ചക്ക് തന്നെ വഴിവച്ചത്. 'നമ്മുടെ ട്വീറ്റ് ട്വിറ്റർ തന്നെ ഏറ്റെടുക്കുമ്പോഴുള്ള നമ്മുടെ ഫീലിങ്' എന്ന് കുറിച്ച് ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടിന്റെ ഒരു മനോഹര ഗിഫ് അനിമേഷനാണ് ഗിബ്ബ്സ് ട്വീറ്റ് ചെയ്തത്.

ആലിയ ഭട്ട് അരെന്ന് അറിയാതെയായിരുന്നു. ഇത്. ട്വീറ്റ് കണ്ട ഇന്ത്യക്കാർ അലിയ ഭട്ടിനെ അറീയുമോ എൻൻ ഗിബ്ബ്സിനോട് ആരാഞ്ഞു. 'ആ സ്ത്രീ ആരെണെന്ന് എനിക്കറിയില്ല, മനോഹരമയ ഒരു ഗിഫ് അനിമേഷനാണ്' എന്നായിരുന്നു ഗിബ്ബ്സിന്റെ മറുപടി. ഇതോടെ ആലിയ ഭട്ട് അരെന്ന് ഇന്ത്യക്കാർ ഗിബ്ബ്സിന് പറഞ്ഞു കൊടുത്തു നിരവധി പേരാണ് ഗിബ്ബ്സിന്റെ ട്വീറ്റിന് കമന്റുകളുമായി എത്തിയത്.

കൂട്ടത്തിൽ ഒരാൾ ആലിയയുടെ ട്വിറ്റർ അക്കൗണ്ട് ഗിബ്ബ്സിന് ഷെയർ ചെയ്തു. ഇതോടെ ആലിയയെ ടാഗ് ചെയ്തുകൊണ്ട് അതേ ഗിഫ് വീഡിയോ ട്വീറ്റ് ചെയ്തു ഗിബ്ബ്സ്. 'താങ്കൾ ഒരു ബോളിവുഡ് താരമാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു' എന്നായിരുന്നു ട്വീറ്റ്. ഇത് കണ്ട് ആലിയ വൈകാതെ മറുപടി നൽകി. അതും ആലിയയുടെ തന്നെ മറ്റൊരു ഗിഫ് ട്വീറ്റിലൂടെ, ക്രിക്കറ്റിലെ ഫോർ റൺസ് സൈൻ ആയിരുന്നു ആലിയയുടെ മറുപടി.

അവിടെയും അവസാനിച്ചില്ല ട്വീറ്റുകൾ ഉടൻ തന്നെ ഗിബ്ബ്സിന്റെ മറുപടി ട്വീറ്റ്. 'ഫോർ അല്ല സിക്സുകളുമായാണ് ഞാൻ ഡീൽ ചെയ്യാറുള്ളത്' എന്നായിരുന്നു ഗിബ്ബ്സിന്റെ മറുപടി.
നിരവധി പേരാണ് ഗിബ്ബ്സിന്റെ ഈ മറുപടിക്ക് കമന്റുമായി രംഗത്തെത്തിയത്. ഈ ചർച്ച ട്വിറ്ററിൽ ഏറെ നേരം നീണ്ടുപോവുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :