അച്ഛൻ കിംഗ് ഖാനിൽനിന്നും തായ്‌ക്വോണ്ടോ യെല്ലോ ബെൽറ്റ് ഏറ്റുവാങ്ങി കുഞ്ഞ് അബ്രാം, വീഡിയോ !

Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2019 (19:26 IST)
കിംഗ് ഖാന്റെ ഇളയ മകൻ തായ്‌ക്വോണ്ടോയിൽ യെല്ലോ ബെൽറ്റ് അച്ഛനിൽനിന്നും ഏറ്റുവാങ്ങിയതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ആറുവയസുകരാൻ മകന്റെ ഈ വിജയത്തിൽ വലിയ സന്തോഷം പങ്കുവച്ച് ഷാരുഖ് ഖാൻ തന്നെ രംഗത്തെത്തി. അബ്രാം ഖാൻ ഷരുഖ് ഖാനിൽനിന്നും യെല്ലോ ബെൽറ്റ് ഏറ്റുവാങ്ങുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി.
അബ്രാം ഖാനും ആര്യൻ ഖാനും സുഹാനാ ഖാനും തായ്‌ക്വോണ്ടോ യുണിഫോമിൽ നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് അബ്രാം യെല്ലോ ബെൽറ്റ് സ്വന്തമാക്കിയതിന്റെ സന്തോഷം കിംഗ് ഖാൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'തായ് 'ഖാൻ' ഡോ എന്ന കുടുംബ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു കിരൺ ടീച്ചർ ഫൈറ്റ് ക്ലബ്ബിലേക്ക് ഒരു യെല്ലോ ബെൽറ്റ് അംഗം കൂടി' എന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കിരൺ ഉപാധ്യായാണ് കിംഗ് ഖാന്റെ മൂന്ന് മക്കളെയും തായ്‌ക്വോണ്ട്പ്പോ അഭ്യസിപ്പിച്ചത്. ആര്യൻ ഖാനും, സുഹാന ഖനും മഹാരാഷ്ട്ര തായ്‌ക്വോണ്ടോ മത്സരത്തിൽ സ്വർണ മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. സൗത്ത് കൊറിയൻ സർക്കാരിൽനിന്നും
തായ്‌ക്വോണ്ടോയിൽ ഹോണററി ഫിഫ്ത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് ഏറ്റുവാങ്ങിയിട്ടുള്ള ആളാണ് കിംഗ് ഖാൻ. എന്നാൽ തന്റെ മക്കൾ അഭ്യസിച്ചതുപോലെ ഷാരുഖ് ഖാൻ തായ്‌ക്വോണ്ടോ അഭ്യസിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :