അപർണ|
Last Modified വ്യാഴം, 1 നവംബര്‍ 2018 (10:29 IST)
ഇന്ന് കേരള സംസ്ഥാനത്തിന്‍റെ പിറന്നാള്‍. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വരുത്തിവെച്ച കെടുതികളെ അതിജീവിക്കുന്ന നാടിന് പുതിയ പ്രതീക്ഷളും സ്വപനങ്ങളും പകര്‍ന്നുകൊണ്ട് ഇന്ന് 62 വയസ്സുതികയുകയാണ്.
1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ച് സംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്ത് രൂപീകൃതമായത്. സമകാലീന സാമൂഹിക രാഷ്ട്രീയ രംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ട്കൊണ്ട് നാം നമ്മുടെ രാജ്യത്തെ പടുത്തുയർത്തുകയാണ്.
ഐക്യകേരളത്തിന് വേണ്ടി ദീര്‍ഘകാലം മലയാളികള്‍ ശബ്ദമുയര്‍ത്തിയിരുന്നു. ഇതോടൊപ്പം തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭാഷാ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പോരാട്ടങ്ങള്‍ അരങ്ങേറി. അവയുടെയല്ലാം വിജയം കൂടിയായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം.
അറബികടലില്‍ പരശുരാമന്‍ പരശു എറിഞ്ഞു ഉണ്ടായതാണ് കേരളം എന്നാണ് ഐതീഹ്യം. ഭൂമിശാസ്ത്രപരമായും, കേരളം ഉണ്ടായത് സമുദ്രത്തിന്റെ ഒരു ഭാഗം ഉയര്‍ന്നു വന്നിട്ടാണ് എന്നതു രസാവഹമാണ്.
കേരളം എന്ന പേരിനുമുണ്ടു പല കഥകളും, കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നു അര്‍ത്ഥം വരുന്നു എന്നും, അതല്ല. കേരം എന്നാല്‍ സംസ്കൃത ഭാഷയില്‍ നാളീകേരം അഥവാ തേങ്ങ എന്നര്‍ത്ഥം.
തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ടു ചേരളം എന്നതു പിന്നീട് കേരളം എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്.