‘കേരളം എനിക്കിഷ്‌ടമാണ്, ഈ നാടിന്റെ മനോഹാരിത അനുഭവിച്ചു തന്നെയറിയണം’- കോഹ്‌ലിയുടെ വാക്കുകള്‍ വൈറലാകുന്നു

‘കേരളം എനിക്കിഷ്‌ടമാണ്, ഈ നാടിന്റെ മനോഹാരിത അനുഭവിച്ചു തന്നെയറിയണം’- കോഹ്‌ലിയുടെ വാക്കുകള്‍ വൈറലാകുന്നു

 virat kohli , kerala , team india , greenfield , വിരാട് കോഹ്‌ലി , ഇംഗ്ലണ്ട് , കേരളം
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 31 ഒക്‌ടോബര്‍ 2018 (14:10 IST)
കേരളത്തിന്റെ മനോഹാരിത അനുഭവിച്ചു തന്നെയറിയണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ഇവിടെ എത്തുന്നത് അനുഗ്രഹമാണെന്നും വെസ്‌റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിന മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം പറഞ്ഞു.

പ്രളയത്തിനു ശേഷം സ്വന്തം നിലയിലേക്കു കേരളം തിരിച്ചുവന്നുവെന്നും തികച്ചും സുരക്ഷിതമാണ്. ഇങ്ങോട്ടുള്ള യാത്രയും ഇവിടുത്തെ ഊര്‍ജവും എനിക്കിഷ്‌ടമാണെന്നും റാവിസ് ഹോട്ടലിന്റെ ലെറ്റർപാഡിൽ കോഹ്‌ലി കുറിച്ചു.

കേരളത്തിന്റെ മനോഹാരിത ഇവിടെ വന്ന് അനുഭവിക്കേണ്ടതാണ്. അത് ആസ്വദിക്കാനായി എല്ലാവരും എത്തണമെന്ന് ശുപാര്‍ശ ചെയ്യുന്നു. എത്തുമ്പോഴെല്ലാം സന്തോഷിപ്പിക്കുന്ന കേരളത്തോടെ പ്രത്യേക നന്ദിയുണ്ടെന്നും കോഹ്‌ലി വ്യക്തമാക്കി.

കേരളത്തില്‍ പ്രളയക്കെടുതി ഉണ്ടായപ്പോള്‍ സഹായഹസ്‌തവുമായി കോഹ്‌ലിയും ടീം ഇന്ത്യയും ഉണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരെ ട്രെൻബ്രിജിൽ നടന്ന മൂന്നാം ടെസറ്റ് മൽസരത്തിലെ ഇന്ത്യന്‍ വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമർപ്പിക്കുന്നുവെന്ന് വിരാട് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :