Sumeesh|
Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (16:50 IST)
ഡൽഹി: തിരക്കേറിയ അഭ്യന്തര റൂട്ടുകളിൽ കുറഞ്ഞ ചിലവില പറക്കാൻ റെഡ് ഐ വിമാനങ്ങളുമായി എയർ ഇന്ത്യ. തിരക്കേറിയ രാജ്യത്തെ നഗരങ്ങളിലേക്കും ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുമാണ് റെഡ് ഐ വിമാനങ്ങളിൽ കുറഞ്ഞ ചിലവിൽ പറക്കാൻ എയർ ഇന്ത്യ അവസരമൊരുക്കുന്നത്.
തിരക്ക് കുരഞ്ഞ സമയങ്ങളിലായിരിക്കും എയർ ഇന്ത്യയുടെ
റെഡ് ഐ വിമാനങ്ങൾ പറക്കുക. അർധരാത്രി പുറപ്പെട്ട് പുലർച്ചെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന തരത്തിലായിരിക്കും റേഡ് ഐ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യുക. സധാരന ആഭ്യന്തര വിമാന നിരക്കുകളേ അപേക്ഷിച്ച് റെഡ് ഐ സർവീസുകളുടെ ടിക്കറ്റ് നിരക്ക് കുരവായിരിക്കും.
അമേരക്കയിലും യൂറോപ്യൻ രജ്യങ്ങളിലും വലിയ വിജയകരമായ രീതിയാണ് എയർ ഇന്ത്യ ഇന്ത്യൻ നഗരങ്ങളിലും പരീക്ഷിക്കാനൊരുങ്ങുന്നത്. ദില്ലി-ഗോവ-ദില്ലി, ദില്ലി-കോയമ്പത്തൂര്‍-ദില്ലി, ബാംഗ്ലൂര്‍-ഹൈദരാബാദ്-ബാംഗ്ലൂര്‍, എന്നീ റൂട്ടുകളിലാണ് ആദ്യ ഘട്ടത്തിൽ റെഡ് ഐ വിമാനങ്ങൾ വർവീസ് നടത്തുക. നവംബർ 30 മുതൽ എല്ലാ ദിവസവും ഈ റൂട്ടുകളിൽ എയർ ഇന്ത്യ റെഡ് ഐ വിമനങ്ങൽ സർവീസ് നടത്തും.