പണമടങ്ങിയ ബാഗ് കൈമാറിയത് ഔദ്യോഗിക വസതിയിൽവച്ച്: ഉന്നതനെതിരെ സ്വപ്നയുടെയും സരിത്തിന്റെയും മൊഴി

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 13 ഡിസം‌ബര്‍ 2020 (12:17 IST)
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴിയുടെ കൂടുതൽ ഭാഗങ്ങൾ പുറത്ത്. സംസ്ഥാനത്തെ ഒരു ഉന്നത നേതാവ് പണം അടങ്ങിയ ബാഗ് കൈമാറിയത് തന്റെ ഔദ്യോഗിക വസതിയിൽവച്ചായിരുന്നു എന്നാണ് മൊഴി നൽകിയിരിയ്കുന്നത്. ഡോളർ കടത്തിൽ ഈ നേതാവിന് പങ്കുണ്ടെന്ന് ഇരുവരും മൊഴി നൽകിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.


ആദ്യം പേട്ടയിലുള്ള ഒരു പ്രവാസിയുടെ ഫ്ലാറ്റിലേയ്ക്ക് ചെല്ലാനാണ് നേതാവ് പറഞ്ഞത്. നാലാം നിലയിൽ ഫ്ലാറ്റിൽ എത്തുമ്പോൾ അവിടെ ഗസൽ കേട്ടിരിയ്ക്കുകയായിരുന്നു നേതാവ്. അവിടെനിന്നും സ്വപ്നയുടെ വാഹനത്തിൽ ഔദ്യോഗിക വസതിയിലേയ്ക്ക് പോയി. അവിടെവച്ച് നേതാവ് നൽകിയ പണം സ്വപ്ന വാങ്ങി കോൺസലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് നൽകണം എന്ന് പറഞ്ഞാണ് പണം നൽകിയത് എന്ന് സരിത്ത് മൊഴി നൽകിയതായും സ്വപ്ന ഈ മൊഴി ശരിവച്ചതായുമാണ് റിപ്പോർട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :