അമ്പലത്തീന്ന് പ്രസാദം തന്നിട്ട് തിരുമേനി പറയുവാ ഹാപ്പി ക്രിസ്തുമസ് എന്ന്’ - വൈറലായി അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഗോൾഡ ഡിസൂസ| Last Modified ശനി, 28 ഡിസം‌ബര്‍ 2019 (14:21 IST)
മലയാളികളുടെ പ്രിയ അവതാരക അശ്വതി ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ക്രിസ്മസ് ദിനത്തില്‍ അമ്പലത്തില്‍ പോയപ്പോളുണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ടുള്ള കുറിപ്പാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

‘നമ്മടെ ഉണ്ണീശോടെ പിറന്നാളല്ലേന്നോർത്ത് രാവിലെ ഒന്ന് അമ്പലത്തിൽ പോയപ്പോൾ പ്രസാദം തന്നിട്ട് തിരുമേനി പറയുവാ ഹാപ്പി ക്രിസ്തുമസ് എന്ന്...!! പിന്നല്ല !!. ഇത് കേരളമാണ്, ഇവിടിങ്ങനാണ്.’ - എന്നായിരുന്നു അശ്വതിയുടെ കുറിപ്പ്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെടുത്തി വര്‍ഗീയമായ വേര്‍തിരുവകളെ ചെറുക്കാന്‍ ശക്തമായ പിന്തുണ ജാതിമത ഭേദമില്ലാതെ എല്ലാ കേരളീയരും നൽകുന്നുണ്ടെന്ന രീതിയിൽ അശ്വതിയുടെ പോസ്റ്റിനു കീഴിൽ നിരവധി കമന്റുകൾ വരുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :