പുരുഷൻമാരോട് പ്രതികാരം, താൻ നിരവധി പേരിലേക് എച്ച്ഐവി പടർത്തി എന്ന് യുവതിയുടെ വെളിപ്പെടുത്തൽ !

Last Modified വെള്ളി, 9 ഓഗസ്റ്റ് 2019 (19:34 IST)
എച്ച്ഐവി ബാധിതയാണെന്ന് മറച്ചുവച്ച് താൻ നിരവധി പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നും പുരുഷൻമാരിലേക്ക് എച്ച്ഐവി പടർത്തി എന്നും അവകാശപ്പെട്ട് യുവതി. ജോർജിയയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടയത്. ബ്രാന്റി യക്കെയ്മ ലാസിറ്റർ എന്ന യുവതിയാണ് ഫെയ്സ്‌ബൂക്ക് ലൈവിലൂടെ ഇത്തരം ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

വീഡിയോ സാമൂഹ്യ മധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചു..എന്നാൽ ഇത് ചിലരെ ഭയപ്പെടുത്താനുള്ള ഒരു പ്രതികാര നടപടി മാത്രമായിരുന്നു ഇത് എന്ന് പൊലീസ് പറയുന്നത്. വീഡിയോ വൈറലയതോടെ യുവതിയെ പൊലീസ് പിടികൂടി താൻ എയ്ഡ്‌സ് ബാധിതയല്ല എന്നും തനിക്ക് വിരോധമുണ്ടായിരുന്ന ചില ആളുകളോടുള്ള പ്രതികാരം തീർക്കുന്നതിനാണ് അങ്ങനെ പറഞ്ഞത് എന്നും യുവതി വ്യക്തമാക്കിയതായാണ് പൊലീസ് പറയുന്നത്.

2018ലെ യുവതിയുടെ രക്ത പരിശോധന ഫലം പൊലീസിന് നൽകിയിട്ടുണ്ട്. ഒരിക്കൽ കൂടി രക്തം പരിശോധിച്ച് യുവതിക്ക് എച്ച്ഐ‌വി ഇല്ലാ എന്ന് ഉറപ്പുവരുത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. തന്റെ മുൻ‌ കാമുകൻമാരുടെയും അവരുടെ പെൺസുഹൃത്തുക്കളുടെയും പേരുകളാണ്. യുവതി വീഡിയോയിൽ പരാമർശിച്ചിരുന്നത്. അവരെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം എന്നും യുവതി പൊലീസിന് മൊഴി നൽകിയുട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :