ഭയപ്പെടുത്താൻ ശ്രമം, വിരണ്ടോടിയ കാള യുവാവിനെ കൊമ്പിൽ തൂക്കിയെറിഞ്ഞു, വീഡിയോ !

Last Updated: വെള്ളി, 9 ഓഗസ്റ്റ് 2019 (19:13 IST)
ഉത്സവത്തിനിടെ വിരണ്ടോടിയ കാള യുവാവിനെ കൊമ്പിൽ തൂക്കിയെറിഞ്ഞു. സ്‌പെയിനിലെ വലൻസിയയിലാണ് സംഭവം ഫ്രാൻസിൽ നിന്നും ഉത്സവം കാണാൻ എത്തിയ യുവാവാണ് അപകടത്തിൽപ്പെട്ടത്. ഇയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. വടി കാണിച്ച് വിരട്ടാൻ ശ്രമിച്ചതോടെയണ് കാള വിരണ്ടോടിയത്.

'ബൗസ് അൽ കാറീർ' എന്ന ഉത്സവത്തിനിടെ‌യാണ് അപകടം ഉണ്ടായത്. ഉത്സവത്തിന്റെ ഭാഗമായി നീളൻ വടി ഉപയോഗിച്ച് ഒരാൾ കാളയെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു. ഇതോടെ കാള വിരണ്ടോടുകയായിരുന്നു. കാഴ്ചക്കാർക്ക് സുരക്ഷിതരായി പരിപാടി കാണാൻ ഒരുക്കിയിരുന്ന സ്റ്റാൻഡിന് പുറത്താണ് യുവാവ് നിന്നിരുന്നത്.

യുവവിനടുത്തേക്ക് പാഞ്ഞെത്തിയ കാള യുവാവിനെ കൊമ്പുകൊണ്ട് വായുവിലേക്ക് ഉയർത്തി താഴേക്കിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ജീവന് അപായമില്ല എന്ന് ഡോക്ടർമാർ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :